കൊവിഡ് പരിശോധന എളുപ്പം ഉമിനീരിലൂടെ: ഡോ. ടി. ജയകൃഷ്ണൻ

അമേരിക്കയിലെ യേൽ (Yale) സർവ്വകലാശാലയിലെ വിദഗ്ധർ കണ്ടെത്തിയ, ഉമിനീരിൽ നിന്ന്  കോവിഡ് വൈറസിൻ്റെ കണ്ടെത്താനുള്ള നൂതന വിദ്യക്ക് അമേരിക്കയിലെ എഫ്.ഡി.എ ആഗസ്ത് 15നു അംഗീകാരം നൽകിയിരിക്കുന്നു. ഇതുവരെ വൈറസ് ജീനോമിനെ കണ്ടെത്തുന്ന പിസിആർ, ആൻ്റീജൻ ടെസ്റ്റുകൾ ഉപയോഗിച്ചാണ് രോഗനിർണ്ണയം നടത്തി കൊണ്ടിരിക്കുന്നത്.

ഇവക്കൊക്കെ രോഗിയുടെ തൊണ്ടയിലെ സ്രവം ശേഖരിക്കുവാനായി മൂക്കിലൂടെ സ്വാബു കടത്തണം. ഇതിന് വിദഗ്ധർ ആവശ്യമുണ്ട്. മാത്രവുമല്ല, രോഗികൾക്ക് വിഷമമുണ്ടാകാനും, തുമ്മലും ചുമയും ഉണ്ടായി സമീപത്തുള്ളവരിലേക്ക് രോഗവ്യാപനമുണ്ടാകാനും സാധ്യതയുണ്ട്. അതുകൊണ്ട് പിപിഇ കിറ്റ് ധരിക്കകയും വേണം. കൂടാതെ, ശേഖരിക്കുന്ന സ്രവ സാമ്പിളുകൾ പ്രൊസസ്സ് ചെയ്യുകയും വേണം.

പിസിആർ ടെസ്റ്റുകൾ സാങ്കേതിക വിദ്യകൾ ആവശ്യമുള്ളതും ചെലവേറിയതുമാണെങ്കിൽ ആൻറ്റിജൻ ടെസ്റ്റ് പോസിറ്റിവ് ആയ ആളുകളെ കണ്ടെത്തുന്നതിൽ പലപ്പോഴും (35%) തെറ്റ് പറ്റുന്നതുമാണ്.

മാത്രവുമല്ല, ഇവയിലൊക്കെ മൂക്കിലൂടെ സ്വാബ് കടത്തി സാമ്പിളുകൾ ശേഖരിക്കുമ്പോൾ "ടെക്നിക് "പിഴവ് മൂലമോ, രോഗികളുടെ സഹകരണക്കുറവ് മൂലമോ, ശരിയായ രോഗികളിൽ ഫാൾസ് നെഗറ്റിവ് ഫലം ലഭിക്കുന്ന തെറ്റുകളുടെ സാധ്യതകളും രോഗി തന്നെ സ്വയം ഉമിനീർ സാമ്പിൾ ശേഖരിക്കുമ്പോൾ ഉണ്ടാവുകയില്ല.

Saliva direct എന്ന് പേരു നൽകിയ നൂതനവും എളുപ്പവുമായ ഉമിനീർ ടെസ്റ്റിൻ്റെ വിശദാംശങ്ങൾ MedRxiv ആഗസ്ത് 4 ന് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ ടെസ്റ്റ്‌ നടത്താൻ മൂന്ന് സ്റ്റെപ്പുകൾ മാത്രമേ വേണ്ടു.

ആദ്യമായി രോഗിക്കുതന്നെ നേരിട്ട് ഒരു അണുമുക്തമായ കണ്ടൈനറിൽ ഉമിനീർ ശേഖരിക്കാം. ഇതിലെ രാസവസ്തുക്കളുടെ ട്രീറ്റ്മെൻറിെൻ്റ ഫലമായി വൈറസുകൾ ആക്ടീവ് അല്ലാതാക്കിയതിന് ശേഷം സാമ്പിൾ RT-QPCR ടെസ്റ്റ് ചെയ്താണ് ഫലം കണ്ടെത്തുന്നത്‌. 

ആദ്യമായി ഇത് അവിടെയുള്ള 44 രോഗികളിലും 98 ആരോഗ്യ പ്രവർത്തകരിലുമാണ് പരീക്ഷിച്ച് നോക്കിയത്. ഇതിന് പോസിറ്റിവ് രോഗികളെ കണ്ടെത്താനുള്ള ഫലപ്രാപ്തി 93%-ത്തോളമുണ്ട് (88-94 %).

പോരാതെ ഉമിനീരിലെ ചെറിയ അളവിലുള്ള, വൈറസുകളുടെ സാനിദ്ധ്യം പോലും കണ്ടെത്താൻ ഇതുവഴി സാധ്യവുമാണ്.  സപ്ലൈ ചെയിനിൽ തടസ്സങ്ങൾ ഉണ്ടാക്കുമെന്നതിനാൽ വിവിധ രാജ്യങ്ങളിലുള്ള വിവിധ കമ്പിനികളുടെ അനുബന്ധ ഉപകരണങ്ങളും രാസവസ്തുക്കളും ഉപയോഗിച്ച് അവിടെയുള്ള ഗവേഷകർ ഈ ടെസ്റ്റിനെ വിലയിരുത്തിയിരുന്നു.

(വാലി ഡേറ്റ്) ലഭ്യമായ മറ്റ് രീതിയിലുള്ള ടെസ്റ്റ് കിറ്റുകളുമായി താരത്യമം ചെയ്തപ്പോഴും പുതിയ ടെസ്റ്റ് നല്ല കൃത്യത നൽകിയതായി പ്രസിദ്ധീകരിക്കപ്പെട്ട ഈ ലേഖനത്തിലുണ്ട്.

ഇതിൻ്റെ ചെലവ് വിവിധ കമ്പിനിയുടെ ഉപകരണങ്ങൾ ഉപയോഗിച്ച് ടെസ്റ്റ്‌ ഒന്നിന് 1.9 തൊട്ട് 4.37 ഡോളർ വരെ മാത്രമേ (140- 300 രൂപ) വരികയുള്ളൂ എന്നും ഇവർ കണ്ക്കാക്കിയിട്ടുണ്ട്.

ഈ ഗവേഷണത്തിന് പബ്ലിക് ഹെൽത്ത് വിദഗ്‌ധർക്ക് വേണ്ട സാമ്പത്തിക സഹായം നൽകിയത് യേൽ യൂനിവേഴ്സിറ്റിക്ക് പുറമേ അമേരിക്കയിെലെ നാഷനൽ ബാസ്ക്കറ്റ് ബാൾ അസോസിയേഷനാണ്. ഈ കണ്ടുപിടുത്തം കമേഴ്സ്യലൈസ് ചെയ്യാതെ മറ്റ് സന്നദ്ധ സംഘടനകൾക്ക് ഉപയോഗത്തിന് ഫ്രീ ലൈസൻസും അവർ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിൻ്റെ പ്രോട്ടോക്കോൾ 'ഓപ്പൻ സോഴ്സ്' ആക്കി വെച്ചിരിക്കുകയുമാണ്. ഇനിയും ഇതിന് റ ചെലവ് കുറയ്ക്കുന്ന രീതികൾ പരീക്ഷിച്ച് വികസിപ്പിക്കാൻ ഇവർ സാങ്കേതിക സഹായം വാഗ്ദാനം ചെയ്യുന്നുണ്ട്.

കൃത്യത കൂടിയ, ചെലവ് കുറഞ്ഞ, രോഗികൾക്ക് വീടുകളിൽ നിന്ന് പുറത്ത് പോകാതെ സ്വയം സാമ്പിളുകൾ ശേഖരിക്കാവുന്ന ഈ രീതി ഇനി എല്ലായിടത്തും വ്യാപകമായി ലഭ്യമാക്കുന്നത് രോഗം നേരത്തെ കണ്ടെത്താനും പടരുന്നത് തടയാനും സഹായകരമാകുമെന്ന ത്  പടരുന്ന രോഗത്തിന് ആശ്വാസകരം തന്നെയാണ്. ഇന്ത്യയിലും ഇതു ലഭ്യമാക്കാനുള്ള നടപടികൾ അടുത്ത് തന്നെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാം.

Contact the author

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More