പാലാരിവട്ടം പാലം പുതുക്കിപ്പണിയാൻ അനുവദിക്കണമെന്ന് സുപ്രീം കോടതിയോട് കേരളം

പാലാരിവട്ടം പാലം പൊളിച്ചുപണിയാൻ അനുവദിക്കണെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീം കോടതിയെ സമീപിച്ചു. പാലം പൊളിക്കരുതെന്ന സുപ്രീം കോടതി വിധി റദ്ദാക്കണമെന്നാവശ്യപ്പട്ടാണ് സർക്കാറിന്റെ ഹർജി. അപേക്ഷ ഈ മാസം 28 ന് പരി​ഗണിക്കണമെന്നാവശ്യപ്പെട്ട്  സ്റ്റാന്റിം​ഗ് കോൺസെൽ ജി പ്രകാശാണ് സുപ്രീം കോടതി റജിസ്ട്രിക്ക് അപേക്ഷ നൽകിയത്.

 ജസ്റ്റിസ് റോഹി​ങ്ടൻ നരിമാൻ അധ്യക്ഷനായ ബഞ്ചാണ്  പാലത്തിൽ തൽസ്ഥതി തുടരണമെന്ന് ഉത്തവിട്ടത്.  അപകടവാസ്ഥയിലുള്ള പാലം ഒരു വർഷമായി അടച്ചിട്ടിരിക്കുകയാണ്. ജനങ്ങളുടെ അസൗകര്യം പരി​ഗണിച്ച് പാലം പുതുക്കി പണിയാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിട്ടുണ്ടെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.  സുപ്രീം കോടതി ഉത്തരവ് നിലനിൽക്കുന്ന സാഹചര്യം പാലം പൊളിച്ച് പണി‍ഞ്ഞ് പ്രശ്നം പരിഹരിക്കാൻ കഴിയുന്നില്ല. സമീപമുള്ള കുണ്ടന്നൂർ വൈറ്റില പാലങ്ങൾ ഈ വർഷം പൂർത്തിയാകുന്നതോടെ പാലാരിവട്ടത്ത് ​ഗതാ​ഗത കുരുക്ക് രൂക്ഷമാകുമെന്നും ഹർജി സർക്കാർ വ്യക്തമാക്കി.

പാലത്തിൽ ഭാരപരിശോധന നടത്തണമെന്ന ഹൈക്കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി അടുത്തയാഴ്ച 

പരി​ഗണിച്ചേക്കും.

Contact the author

Web Desk

Recent Posts

National Desk 4 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 5 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 7 hours ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 8 hours ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 1 day ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 1 day ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More