ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴി ഇറച്ചിയില്‍ കൊറോണ വൈറസ്

ചൈനയിൽ ബ്രസീലിൽ നിന്ന് ഇറക്കുമതി ചെയ്ത കോഴി ഇറച്ചിയില്‍   കൊറോണ വൈറസ് കണ്ടെത്തിയെന്ന് ചൈന. ശീതികരിച്ച കോഴിയിറച്ചയിലാണ് വൈറസ് കണ്ടെത്തിയത്. ഷാൻവിൻ ന​ഗരത്തിലാണ് വൈറസ് പരിശോധന നടത്തിയത്.  കോഴിയിറിച്ചിയുടെ മുകൾ ഭാ​ഗത്താണ് വൈറസ് കണ്ടെത്തിയത്. ന​ഗരത്തിലെ ഉപഭോക്താക്കളോട് ജാ​ഗ്രത പാലിക്കണമെന്നും ഫ്രോസൺ ചിക്കൻ വിം​ഗ്സ് വാങ്ങരുതെന്നും ആരോ​ഗ്യ വകുപ്പ് നിർദ്ദേശിച്ചിട്ടുണ്ട്. ഇറക്കുമതി ചെയ്ത ഭക്ഷ്യ വിഭവങ്ങൾ വാങ്ങുമ്പോൾ കൂടുതൽ ശ്രദ്ധിക്കണമെന്ന് മുന്നറിയിപ്പും നൽകിയിട്ടുണ്ട്.  നേരത്തെയും സമാനയമായി ഇറക്കുമതി ചെയ്ത ഭക്ഷ്യവിഭവങ്ങളിൽ കൊവിഡ് വൈറസ് കണ്ടെത്തിയിരുന്നു. ഇക്വഡോറിൽ നിന്ന് ഇറക്കുമതി ചെയ്ത ചെമ്മീനിലാണ് നേരത്തെ വൈറസ് കണ്ടെത്തിയത്.  അൻഹുയി പ്രവിശ്യയിലുള്ള വുഹുവിലെ ഹോട്ടലിൽ നിന്നുള്ള സാമ്പിളാണ് പരിശോധിച്ചത്.

ബ്രസീലിലെ സാന്താ കാറ്ററീനയിലെ സംസ്ഥാനത്ത് നിന്നാണ് ചിക്കൻ ഇറക്കുമതി ചെയ്തത്. അറോറ അലിമെന്റോസ് പ്ലാന്റിൽ നിന്നാണ് ചിക്കൻ തയ്യാറാക്കിയത്. ഉത്പന്നവുമായി ബന്ധപ്പെട്ട എല്ലാവരിലും കൊവിഡ് പരിശോധന നടത്തി. ആരിലും കൊവിഡ് വൈറസ് കണ്ടെത്തനായില്ലെന്നാണ് റിപ്പോർട്ട്.

Contact the author

Web Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More