ശ്രീലങ്കയില്‍ പ്രസിഡന്റും പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയും സഹോദരങ്ങള്‍

കൊളംബോ: ശ്രീലങ്കയില്‍ രജപക്സസെ ഹോദരങ്ങള്‍ ഭരണതലത്തില്‍ സമ്പൂര്‍ണ്ണമായി പിടിമുറുക്കിയതോടെ പ്രസിഡന്റടക്കം 5 രജപക്സെമാരാണ് സര്‍ക്കാരില്‍ ഉന്നതസ്ഥാനത്ത് പ്രതിഷ്ടിക്കപ്പെട്ടത്. പ്രസിഡന്‍റ് ഗോട്ടബായ രാജപക്സെ തന്റെ അനുജന്‍ മഹീന്ദ രജപക്സേക്ക് പ്രധാനമന്ത്രി പദത്തോടൊപ്പം ധനകാര്യ, നഗര വികസന വകുപ്പുകള്‍ കൂടി നല്‍കി. മൂത്ത സഹോദരന്‍ ചമല്‍ രജപക്സെയാണ് ജലസേചന മന്ത്രി. ആഭ്യന്തര സഹമന്ത്രിസ്ഥാനവും ചമല്‍ വഹിക്കും. ചമല്‍ രജപക്സെയുടെ മകന്‍ ശശീന്ദ്ര രജപക്സെയും പ്രധാനമന്ത്രി മഹീന്ദ രജപക്സെയുടെ മകന്‍ നമല്‍ രജപക്സെയും സഹമന്ത്രിമാണ്. ഭരണകക്ഷി ഏറ്റവും പ്രധാനമായി കാണുന്ന ബുദ്ധ വിഭാഗത്തെ തൃപ്തിപ്പെടുത്താന്‍  ബുധമതകാര്യവകുപ്പിന്‍റെ ചുമതല പ്രധാനമന്ത്രി മഹീന്ദ രജപക്സേ തന്നെ വഹിക്കും.

തമിഴ് വംശജര്‍ക്കെതിരെ വികാരം ഇളക്കി ഭരണത്തില്‍ പിടിമുറുക്കിയ രാജേപക്സേമാര്‍ ബുദ്ധമത വികാരത്തെ പരമാധി ഉപയോഗപ്പെടുത്തിയാണ് ഭരണതലത്തില്‍ സ്വാധീനം അരക്കിട്ടുറപ്പിച്ചത്. പ്രഭാകരന്റെ നേതൃത്വത്തിലുള്ള തമിള്‍ പുലികളെ ഒതുക്കുന്നതിന്റെ മറവില്‍ ആയിരക്കണക്കിനു തമിഴ് വംശജരെ വംശഹത്യ ചെയ്തത് മഹീന്ദ രാജപക്സെ പ്രസിഡന്റായിരിന്നപ്പോഴാണ്. ഇത് അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ച്ചയായ നടപടിയാണ്.

Contact the author

Web Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More