പരിസ്ഥിതി സംരക്ഷണത്തിന് ആമസോണ്‍ 1000 കോടി നല്‍കും

ഭൂമിയുടെ സംരക്ഷണത്തിനായി 10 ബില്യൺ ഡോളർ സംഭാവന ചെയ്യുമെന്ന് ലോകത്തെ ഏറ്റവും വലിയ കോടീശ്വരനും ആമസോണിന്‍റെ സ്ഥാപകനുമായ ജെഫ് ബെസോസ്. പുതുതായി രൂപീകരിച്ച ‘ബെസോസ് എർത്ത് ഫണ്ട്’  വഴിയാണ് സംഭാവന നല്‍കുക. 'കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിനായി പോരാടുന്ന എല്ലാവരുമായും സഹകരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, നാം ഒരുമിച്ചു നിന്നാല്‍ നമുക്കീ ഭൂമിയെ രക്ഷിക്കാം എന്ന്' പദ്ധതി പ്രഖ്യാപിച്ചുകൊണ്ടുള്ള ഇന്‍സ്റ്റാഗ്രാം കുറിപ്പിലൂടെ ബെസോസ് പറഞ്ഞു.

അതേസമയം, കാലാവസ്ഥാ വ്യതിയാനത്തില്‍ ആമസോണിനുള്ള പങ്കിനെകുറിച്ച് സംസാരിച്ച തൊഴിലാളികളെ ബെസോസിന്‍റെ കമ്പനി ശാസിച്ചെന്ന വാര്‍ത്ത ഒരു മാസം മുന്‍പാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നത്. 'മിണ്ടാതിരുന്നില്ലെങ്കില്‍ കമ്പനിയില്‍ നിന്നും പുറത്തു പോകേണ്ടി വരുമെന്ന്' പ്രതികരിച്ച തൊഴിലാളികള്‍ക്ക് ആമസോണ്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

പക്ഷെ, പരിസ്ഥിതി സംരക്ഷണത്തിനായി ശക്തമായ നിലപാടെടുത്തിട്ടുള്ള ആള്‍ തന്നെയാണ് ബെസോസ്. 'കാലാവസ്ഥാ പ്രതിസന്ധി എന്ന സംഭവംതന്നെ ഇല്ല' എന്നു വാദിക്കുന്ന ട്രംപുമായി നിരന്തരം അദ്ദേഹം വാഗ്വാദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. പാരീസ് കരാറില്‍ നിന്നും അമേരിക്ക പിന്മാറിയപ്പോള്‍ അതിനെ ഏറ്റവുംകൂടുതല്‍ വിമര്‍ശിച്ച ആള്‍ കൂടിയാണ് ബെസോസ്.

Contact the author

News Desk

Recent Posts

Web Desk 9 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 11 months ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More
Environment

ഇഷ്ടമുള്ള വസ്ത്രം ധരിക്കുകയോ ധരിക്കാതിരിക്കുകയോ ചെയ്യട്ടെ; പത്താന്‍ വിവാദത്തില്‍ ബൈജു സന്തോഷ്‌

More
More
Web Desk 1 year ago
Environment

സൂര്യന്‍ പകുതി ആയുസ് പിന്നിട്ടു

More
More