പ്രിയങ്കയെ എംപി-യാക്കാന്‍ നീക്കം

ദല്‍ഹി: എഐസിസി സെക്രട്ടറി പ്രിയങ്കാ ഗാന്ധിയെ രാജ്യസഭയിലെത്തിക്കാന്‍ കോണ്‍ഗ്രസ്സില്‍ ആലോചന. സെക്രട്ടറി ആയതു മുതല്‍ പ്രിയങ്കയുടെ സമര്‍പ്പണത്തോടെയുള്ള പ്രവര്‍ത്തനവും ജനകീയ പ്രശ്നങ്ങളില്‍ ഇടപെടാനുള്ള താല്‍പര്യവും, ശേഷിയും കോണ്‍ഗ്രസ്സ് നേതാക്കളിലും പ്രവര്‍ത്തകരിലും വലിയ മതിപ്പുണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ടു തന്നെ പ്രിയങ്കയില്‍ ഇന്ദിരാഗാന്ധിയെ പോലെ ശക്തയായ ഒരു ഭാവി നേതാവിനെ കോണ്‍ഗ്രസ്സുകാര്‍ കാണാന്‍ തുടങ്ങിയിരിക്കുന്നു.ഇതിന്‍റെ തെളിവാണ് രാജ്യസഭ അംഗമാവാന്‍ അവര്‍ക്കുമേലുള്ള സമ്മര്‍ദം.

രാജസ്ഥാനില്‍ നിന്ന് ഒഴിവുവരുന്ന മൂന്നു സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാന്‍ മുഖ്യമന്ത്രി അശോക്‌ ഗഹലോട്ട് ഇതിനകം തന്നെ ആവശ്യപ്പെട്ടു കഴിഞ്ഞു. ഇതിനു പുറമേ ചത്തീസ്ഗഡ്, ജാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലും  ഒഴിവ് വരുന്നുണ്ട്. ഉത്തര്‍പ്രദേശിന്‍റെ ചുമതലയുള്ള എഐസിസി സെക്രട്ടറിയായാണ്‌  പ്രിയങ്ക പ്രവര്‍ത്തിക്കുന്നത്. ഗുലാം നബി ആസാദ്‌, അംബികാ സോണി, ദിഗ് വിജയ്‌ സിംഗ് എന്നീ മുതിര്‍ന്ന  നേതാക്കളുടെ രാജ്യസഭാ കലാവധി തീരുകയാണ്. ഈ പശ്ചാത്തലത്തിലാണ് പ്രിയങ്കയെ രാജ്യസഭയിലെത്തിക്കാന്‍ നീക്കം നടക്കുന്നത്.    

 

Contact the author

News Desk

Recent Posts

National Desk 2 weeks ago
National

ജൂണ്‍ രണ്ടിന് ജയിലിലേക്ക് മടങ്ങും, എന്റെ ജീവന്‍ നഷ്ടമായാലും ഏകാധിപത്യത്തിനെതിരായ പോരാട്ടം തുടരണം- അരവിന്ദ് കെജ്രിവാള്‍

More
More
National Desk 2 weeks ago
National

ഗാന്ധിജിയെ ലോകമറിഞ്ഞത് സിനിമയിലൂടെയെന്ന പരാമര്‍ശത്തില്‍ മോദിക്കെതിരെ കേസ്

More
More
National Desk 2 weeks ago
National

പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍; പിടിയിലായത് 34 ദിവസത്തിനുശേഷം

More
More
National Desk 2 weeks ago
National

ചരിത്രത്തില്‍ ഒരു പ്രധാനമന്ത്രിയും ഇങ്ങനെ വര്‍ഗീയത പറഞ്ഞിട്ടില്ല; മോദിക്കെതിരെ മന്‍മോഹന്‍ സിംഗ്

More
More
National Desk 2 weeks ago
National

ലോകത്തെ ഏറ്റവും രുചികരമായ ഭക്ഷണം ലഭിക്കുന്ന സ്ഥലങ്ങളുടെ പട്ടികയില്‍ ഇടംനേടി മുംബൈയും

More
More
National Desk 2 weeks ago
National

പ്രായശ്ചിത്തം ചെയ്യാനാണ് മോദി ധ്യാനത്തിന് പോകുന്നതെങ്കില്‍ നല്ലത്- കപില്‍ സിബല്‍

More
More