കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ കൊവിഡ് മുക്തനായി

കർണാടക മുഖ്യമന്ത്രി ബിഎസ് യദ്യൂരപ്പ കൊവിഡ് മുക്തനായി. ശനിയാഴ്ച നടത്തിയ പരശോധനയിലാണ് കൊവിഡ് നെ​ഗറ്റീവ് ആയത്. ഇന്നാണ് പരിശോധനാ ഫലം ലഭിച്ചത്. 9 ദിവസം മുമ്പാണ് ഇദ്ദേഹത്തെ കൊവിഡ് ബാധിച്ച് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഓ​ഗസ്റ്റ് രണ്ടിനാണ് കൊവിഡ് ലക്ഷണങ്ങൾ കണ്ടത്. വൈകുന്നേരത്തോടെ ആശുപത്രി വിടുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. യെദ്യൂരിപ്പയുടെ പുത്രി  ബി വൈ പത്മാവതിക്കും കൊവിഡ് ബാധിച്ചിരുന്നു.

കർണാടക ആരോ​ഗ്യമന്ത്രി ബി ശ്രീരാമലുവിന് കൊവിഡ് ബാധിച്ചിരുന്നു. രോ​ഗബാധിതനായ വിവരം മന്ത്രി ട്വിറ്ററിലൂടെയാണ് അറിയിച്ചത്. രോ​ഗ ലക്ഷണം കണ്ടെത്തിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്.  ശ്രീരാമലുവിനെ ബാം​ഗ്ലൂരിലെ ബൗറിങ്ങ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തുടനീളം മന്ത്രി യാത്ര ചെയ്തിരുന്നു. 30 ഓളം ജില്ലകളികളിൽ യാത്ര ചെയ്തതായി ശ്രീരാമലു വ്യക്തമാക്കി. താനുമായി നേരിട്ട് ബന്ധപ്പെട്ടവരോട് മുൻകരുതലായി നിരീക്ഷണത്തിൽ പോകാനും അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സർക്കാർ വകുപ്പുകളുടെയും നേതൃത്വത്തിൽ കൊവിഡിനെതിരായ പോരാട്ടം തുടരുകയാണെന്നും ശ്രീരാമലു ട്വിറ്ററിൽ കുറിച്ചു. ശ്രീരാമലു ഉൾപ്പെടെ 5 മന്ത്രിമാർക്കാണ് കർണാടകയിൽ കൊവിഡ് ബാധിച്ചത്. 

Contact the author

Web Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More