വീരേന്ദ്രകുമാറിന് രാജ്യസഭയില്‍ പിന്‍ഗാമി മകന്‍ ശ്രേയാംസ് കുമാര്‍

തിരുവനനതപുരം: ലോക്താന്ത്രിക് ജനതാദള്‍ (എല്‍ ജെ പി)  സംസ്ഥാന പ്രസിഡണ്ടും മുന്‍ എംഎല്‍എയുമായ എം.വി.ശ്രേയാംസ് കുമാറിനെ ഇടതുപക്ഷ ജനാധിപത്യ മുന്നണി തങ്ങളുടെ രാജ്യസഭ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചു. ഈ മാസം 24 ന് നടക്കുന്ന തെരഞ്ഞെടുപ്പിന് വ്യാഴാഴ്ചയാണ് (13/08/2020) പത്രിക സമര്‍പ്പിക്കേണ്ടത്.  എം.പി. വീരേന്ദ്ര കുമാറിന്റെ മരണത്തോടെ ഒഴിവു വന്ന രാജ്യസഭാ സീറ്റ് അദ്ദേഹത്തിന്റെ പാര്‍ട്ടിയായ ലോക്താന്ത്രിക് ജനതാദളിന് നല്‍കാന്‍ നേരത്തെ തന്നെ എല്‍ഡിഎഫില്‍ ധാരണയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഇന്നലെ ചേര്‍ന്ന എല്‍ ജെ പി സംസ്ഥാന എക്സിക്യുട്ടീവ് യോഗമാണ് എം.വി.ശ്രേയാംസ് കുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്.

കോഴിക്കോട് പാര്ലമെന്‍റു സീറ്റ് നല്‍കാത്തതിനെ തുടര്‍ന്ന് എല്‍ഡിഎഫ് വിട്ടുപോയ എംപി വീരേന്ദ്രകുമാറും പാര്‍ട്ടിയും പിന്നീട് തര്‍ക്കം പരിഹരിച്ച് മുന്നണിയിലേക്ക് തന്നെ മടങ്ങുകയായിരുന്നു. തുടര്‍ന്ന് ഒഴിവു വന്ന രാജ്യസഭാ സീറ്റില്‍ എല്‍ഡിഎഫ് സ്ഥാനര്‍ത്തിയായി മത്സരിച്ചു ജയിച്ച വീരേന്ദ്രകുമാര്‍ മരണപ്പെട്ടതിനെ തുടര്‍ന്ന് ഒഴിവു വന്ന സീറ്റാണ് ഇപ്പോള്‍ മകന്‍ കൂടിയായ ശ്രേയാംസ് കുമാറിനു നല്‍കാന്‍ എല്‍ ജെ പി സംസ്ഥാന എക്സിക്യുട്ടീവ് തീരുമാനിച്ചിരിക്കുന്നത്. മാതൃഭുമി ദിനപത്രത്തിന്റെ മാനജിംഗ് ഡയര്‍ക്ടര്‍ കൂടിയാണ് ശ്രേയാംസ് കുമാര്‍.  

Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More