ഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കൊവിഡ് -19 സ്ഥിരീകരിച്ചു. നേരത്തെ സ്രവ പരിശോധന നടത്തിയ ആഭ്യന്തര മന്ത്രിയുടെ പരിശോധന ഫലം ഇന്നാണ് വന്നത്. കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് അമിത് ഷായെ ആശുപത്രിയിലേക്ക് മാറ്റി.
താന്റെ ആരോഗ്യ സ്ഥിതി തൃപ്തികരമാണെന്നും ഡോക്ടര്‍മാരുടെ നിര്‍ദ്ദേശ പ്രകാരം സ്വയം ആശ്പത്രിയിലെക്ക് മാറുകയാണെന്നും അമിത് ഷാ ട്വീറ്റ് ചെയ്തു. താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ഉടന്‍ ക്വാരന്റിനില്‍ പോകണമെന്നും പരിശോധനക്ക് വിധേയമാകണമെന്നും സ്വയം ജാഗ്രത പാലിക്കണമെന്നും അമിത്ഷാ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്ത് ഇന്നുമാത്രം 57,000 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ രോഗികളുടെ എണ്ണം 17.5 ലക്ഷം കവിഞ്ഞു. 11.5 ലക്ഷം പേര്‍ക്ക് രോഗം ഭേദമായി. 37,500 പേര് ഇതിനകം കൊവിഡ് ബാധിച്ച് മരണപ്പെട്ടു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന് കൊവിഡ് ബാധിച്ച് ചിരായു ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇതിനിടെ ഉത്തര്‍പ്രദേശ് ടെക്ക്നിക്കല്‍ എഡ്യുക്കേഷന്‍ മന്ത്രി കമല്‍ റാണി വരുണ്‍ ഇന്ന് രാവിലെ ലക്നൌവില് കൊവിഡ് ബാധിച്ച് മരണപ്പെട്ടു.