ആരോഗ്യ പ്രവർത്തകർക്ക് യഥാസമയം ശമ്പളം നൽകുന്നത് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി

കൊവിഡുമായി പ്രതിരോധ പ്രവർത്തനങ്ങളിലുള്ള ആരോഗ്യ പ്രവർത്തകർക്ക്  യഥാസമയം ശമ്പളം നൽകുന്നത് ഉറപ്പാക്കണമെന്ന് സുപ്രീം കോടതി. ഇക്കാര്യത്തിൽ കേന്ദ്രം ശ്രദ്ധ ചെലുത്തണമെന്ന് സുപ്രീം കോടതി വ്യക്തമാക്കി നൽകി. ഉത്തരവ് ലംഘിക്കുന്ന സംസ്ഥാനങ്ങൾക്കെതിരെ 2005 ലെ ദുരന്തനിവാരണ നിയമപ്രകാരം നടപടിയെടുക്കണമെന്ന്  സുപ്രീം കോടതി ഉത്തരവിട്ടു.

കേന്ദം നിസ്സഹായരല്ലെന്നും ഉത്തരവ് നടപ്പിലാക്കിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്തം കേന്ദ്രത്തിനുണ്ടെന്ന് ജസ്റ്റിസ് എം.ആർ ഷാ അധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു.  സുപ്രീംകോടതി ഉത്തരവ് നടപ്പാക്കത്തിൽ  കോടതി അതൃപ്തി പ്രകടിപ്പിച്ചു. എല്ലാ സംസ്ഥാനങ്ങൾക്കും നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചതായി കേന്ദ്രം വാദിച്ചിരുന്നുവെങ്കിലും നാല് സംസ്ഥാനങ്ങളിൽ ഇത്  ഇതുവരെയും നടപ്പാക്കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കി പഞ്ചാബ്, മഹാരാഷ്ട്ര, ത്രിപുര, കർണാടക എന്നിവയാണ് ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാനങ്ങൾ.

ആരോഗ്യ പ്രവർത്തകർക്കുള്ള ക്വാറന്റൈൻ, അവധി ദിവസമായി കണക്കാക്കുന്നുവെന്ന പരാതിയിലും സുപ്രീം കോടതി കേന്ദ്രത്തിനോട്‌ മറുപടി ആവശ്യപ്പെട്ടു.  കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത അത്തരത്തിൽ സംഭവിക്കാൻ സാധ്യതയില്ലെന്നും, കാര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും അറിയിച്ചു.

Contact the author

National Desk

Recent Posts

National Desk 23 hours ago
National

നെസ്‌ലെ ഇന്ത്യയില്‍ വില്‍ക്കുന്ന സെറിലാകില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര ഉപയോഗിക്കുന്നുവെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

അക്ബര്‍ ഇനി സൂരജ്, സീത തനായ; സിംഹങ്ങളുടെ പേരുമാറ്റി ബംഗാള്‍ സര്‍ക്കാര്‍

More
More
National Desk 1 day ago
National

ബിജെപിയില്‍ പോയവര്‍ക്കു മുന്നില്‍ കോണ്‍ഗ്രസിന്റെ വാതിലുകള്‍ അടഞ്ഞുതന്നെ കിടക്കും- പവന്‍ ഖേര

More
More
National Desk 1 day ago
National

ലോക്‌സഭാ തെരഞ്ഞെടുപ്പ് ; ഒന്നാം ഘട്ട വോട്ടെടുപ്പ് നാളെ

More
More
National Desk 1 day ago
National

ദൂരദര്‍ശനെയും കാവിയില്‍ മുക്കി; നിറംമാറ്റം ഇംഗ്ലീഷ്, ഹിന്ദി വാര്‍ത്താ ചാനലുകളുടെ ലോഗോയ്ക്ക്

More
More
National Desk 1 day ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More