രാജ്യത്ത് 48 മണിക്കൂറിനുള്ളില്‍ ഒരു ലക്ഷത്തി പതിനോരായിരം പേര്‍ക്ക് കൊവിഡ്‌ ബാധ

ഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1,11,408  പേര്‍ക്കാണ് പുതുതായി കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. തൊട്ടു മുന്‍പുള്ള 5 ദിവസങ്ങളിലായി 49,632 46,484 -50,525 - 48,472 - 48,892 എന്നിങ്ങനെയായിരുന്നു പ്രതിദിന രോഗീ വര്‍ദ്ധനാ നിരക്ക്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കു പ്രകാരം രാജ്യത്തെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് 50,000 ത്തിനു തൊട്ടു മുകളിലും താഴെയുമാണ്. അതീവ ഗുരുതരമായ സ്ഥിതിവിശേഷത്തിലേക്കാണ് രാജ്യം കടന്നിരിക്കുന്നത്.

ഏറ്റവും ഒടുവിലത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം 16 ,432,543 ലെത്തി.10,60,000 പേര്‍ രോഗവിമുക്തരായി. 10,95,817 പേരാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്. മഹാരാഷ്ട്ര, തമിഴ്നാട്, ഡല്‍ഹി സംസ്ഥാനങ്ങളിലാണ് കൊവിഡ്‌-19 വ്യാപനം എറ്റവുമധികം രൂക്ഷമായിരിക്കുന്നത്.

രാജ്യത്ത് ക്രമാനുഗതമായ വളര്‍ച്ചയില്‍ നിന്ന് ക്രമാതീതമായ വളര്‍ച്ചയിലേക്കാണ് രോഗീ വര്‍ദ്ധന ഉയരുന്നത്. ഇത്തരത്തില്‍ റെക്കോര്‍ഡ്‌ വര്‍ദ്ധനവോടെയുള്ള പ്രതിദിന രോഗീസംഖ്യ രാജ്യത്ത് തുടരുകയാണ്. മൊത്തം രോഗവ്യാപനത്തിന്‍റെ കണക്കനുസരിച്ച്  കൊവിഡ്‌‌-19 വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ മൂന്നാം സ്ഥാനത്തുള്ള ഇന്ത്യയുടെ പ്രതിദിന രോഗീ വര്‍ദ്ധനവില്‍ ഇപ്പോള്‍ പട്ടികയില്‍ തൊട്ടു മുകളിലുള്ള ബ്രസീല്‍, അമേരിക്ക എന്നീ രാജ്യങ്ങളുടെ നിരക്കിലേക്ക് ഇന്ത്യ കൂപ്പുകുത്തിയിരിക്കുകയാണ്.

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍1593 മരണം 

കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1593 പേരാണ് രാജ്യത്ത് കൊവിഡ്‌-19 മൂലം മരണമടഞ്ഞത്. ഏറ്റവും പുതിയ കണക്കനുസരിച്ച്  രാജ്യത്തെ കൊവിഡ്‌ മരണം 35,817 ആയി. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More