ഹെഡ് ഫോൺ - സജീവന്‍ പ്രദീപ്‌

എത്ര ശ്രദ്ധാപൂർവ്വം

ശ്രമിച്ചാലും കെട്ട് പിണയുന്ന

" ഹെഡ് ഫോൺ കേബിൾ " പോലെ

ചില സ്നേഹങ്ങളുണ്ട്.


(ശബ്ദങ്ങളുടെ സൈക്കിൾ യജ്ഞം.

ചെവികളുടെ ലൈംഗീക ഉപകരണം.

അപ്പുറത്ത് തന്നെപോലൊരാളുണ്ടെന്ന

അറിവിനോളം ആനന്ദമെന്തുണ്ട്.?)


നെറുകയിൽ

മുടി പോലെ കെട്ടിവെച്ച മുഴക്കവും മിനുപ്പുമുള്ള

ശബ്ദങ്ങൾ


ഞാൻ ചുണ്ടിൽ നിന്ന് പുറപ്പെടുമ്പോൾ തന്നെ

നീ

ചെവിയിലെത്തിക്കഴിഞ്ഞിരിക്കുന്നു


സ്പ്രിംഗ് പോലത്തെ ശബ്ദങ്ങൾ

തലച്ചോറിന്റെ

 അസാമാന്യ ബാലൻസിംഗ്.


പനിയെന്ന് ഞാൻ പറയുമ്പോൾ

ഒരു "അയ്യോ " തലക്കു പിന്നിൽ വന്നിടിച്ചു കഴിഞ്ഞിരുന്നു.


ലോക ശബ്ദങ്ങളെ റദ്ദ് ചെയ്യാനും

നമ്മുടേതായ ഉപ ശബ്ദ ലോകമുണ്ടാക്കാനും

"ഹെഡ് ഫോണോളം " മികച്ച ടൂളില്ല...


പക്ഷേ...

കെട്ടുപിണഞ്ഞാൽ...

നീളമില്ലാതാവുകയും...പരസ്പരം ശബ്ദങ്ങളെ പങ്കുവെയ്ക്കാൻ പറ്റാതിരിക്കുകയും..

ചിലപ്പോൾ

ഒറ്റക്കമ്മലു പോലത്തെ ശബ്ദ സാന്നിദ്ധ്യമാവുകയും...

" ബാസും, ബെയ്സും .. അവ്യക്തവും അസുന്ദരവുമാവുകയും ചെയ്യുമെന്നത് സങ്കടകരമാണ്


സ്നേഹത്തിന്റെ "°ഡെസിബെൽ " അളവുകൾ.

നമ്മുടെ ശബ്ദം സഞ്ചരിക്കുന്ന " മീഡിയ " പ്രണയത്തോളം.... കുറുതായ "സ്പീക്കറുകളാണ്

ഒരു " അക്കൗസ്റ്റിക്സ് " ആവുന്നതിന്റെ പ്രായോഗിക പരീക്ഷണത്തിന്

നിന്റെ ശബ്ദ ശലഭങ്ങൾ എന്നെ പ്രേരിപ്പിക്കുന്നു..


 നാം ജലത്തിൽ സഞ്ചരിക്കുന്ന ശബ്ദങ്ങളാണ്.

ഖരത്തിലൂടെ അമിതവേഗത്തിൽ  പലതവണ.. നാം

പിണക്കത്തിലേക്ക്  കൂട്ടിയിടിച്ച് വീണ ശബ്ദങ്ങളാണ്.

ശൂന്യതയിൽ മന്ദബുദ്ധിയായ പാമ്പിനെ പോലെ

അപകടത്തിലും പതുക്കെ ഇഴഞ്ഞു പോയ ശബ്ദങ്ങളാണ്...


ഇപ്പോൾ

നിശ്ബ്ദതയെ പ്രസവിക്കുന്ന ഹെഡ് ഫോണുകളെ കുറിച്ച്... നാം അന്വേഷിക്കുന്നതെന്താണ്..

നിന്റെ മുലക്കണ്ണുകളുടെ സ്പീക്കറിന്റെ... കേമ്പിൾ " സോൾഡറിംഗ് വിട്ടു പോയിരിക്കുന്നു...

എന്റെ ചുണ്ടുകളുടെ ആവൃത്തിയും, കമ്പനവും... നഷ്ടപ്പെട്ടിരിക്കുന്നു...


നിരവധി ശബ്ദങ്ങൾ ഉടലിൽ തന്നെ മൗനത്തിലേക്ക് മരിച്ച് പോയിരിക്കുന്നു..

" ശ്രവണ അസ്ഥിരതകളുടെ വിഭ്രാന്തി...."

അരക്കെട്ടുകളിലെ

തീവ്രത " ആലിംഗനങ്ങളുടെ °ഓഡിയോ മീറ്ററിന് കണ്ടെത്താനാവുന്നില്ല.


ശബ്ദങ്ങളുടെ അൾഷിമേഴ്സ്

അഥവാ

ഹെഡ് ഫോണുകളില്ലാതെ' തുറസാവുന്ന "  നമ്മുടെ ശബ്ദങ്ങൾ..

നമ്മുക്ക് അപരിചിതമാവുന്നു.

ആൾക്കൂട്ടം റാഞ്ചി കൊണ്ട് പോയ രഹസ്യങ്ങൾ..  ഹെഡ് ഫോൺ കേബിളിൽ .. തൂങ്ങി കിടക്കുന്ന..... രണ്ട്.... ശബ്ദ ശിരസുകൾ...

Contact the author

Sajeevan Pradeep

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More