കീം പരീക്ഷയില്‍ പങ്കെടുത്ത രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി നടത്തിയ കീം പരീക്ഷയില്‍ പങ്കെടുത്ത 2 വിദ്യാര്‍ത്ഥികള്‍ക്കും ഒരു രക്ഷിതാവിനും കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണം പ്രകടമായതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്.

കുളത്തൂര്‍ പൊഴിയൂര്‍ കരിമ്പനവിളാകം സ്വദേശിയായ 19 വയസുള്ള വിദ്യാര്‍ത്ഥിനിയാണ് ഒരാള്‍. തൈക്കാട് ഗവര്‍ണമെന്റ് ട്രെയിനിങ് കോളേജിലെ ജനറല്‍ ഹാള്‍ ബിയിലാണ് ഈ വിദ്യാര്‍ത്ഥിനി പരീക്ഷ എഴുതിയത്. പേരൂര്‍ക്കട, എ.കെ.ജി നഗര്‍ സ്വദേശി 18 കാരനായ വിദ്യാര്‍ത്ഥിയാണ് മറ്റൊരാള്‍. കരമന ഗവര്‍ണമെന്റ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്രത്യേക മുറിയില്‍ ഇന്‍വിജിലേറ്ററിന്റെയും 2 വോളന്റിയര്‍മാരുടെയും സാന്നിധ്യത്തിലാണ് പരീക്ഷ എഴുതിയത്.

കോട്ടണ്ഹി‍ ല്‍ സ്‌കൂളില്‍ മകനെ പരീക്ഷയ്ക്കായി എത്തിച്ച നാല്‍പ്പത്തിയേഴുകാരനായ മണക്കാട് മുട്ടത്തറ സ്വദേശിയാണ് രോഗം സ്ഥിരീകരിച്ച രക്ഷകര്‍ത്താവ്. പരീക്ഷ സമയം കഴിയും വരെ ഇദ്ദേഹം സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടമായപ്പോള്‍ തന്നെ ആശുപത്രയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇദ്ദേഹത്തോടൊപ്പം സ്‌കൂള്‍ പരിസരത്ത് ഉണ്ടായിരുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും എന്തെങ്കിലും രോഗ ലക്ഷണങ്ങള്‍ പ്രകടമായാല്‍ ഉടന്‍ തന്നെ ആരോഗ്യ പ്രവര്‍ത്തകരെ അറിയിക്കണമെന്നും ജില്ല കളക്ടര്‍ അറിയിച്ചു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More