കൊവിഡ്-19: ബെംഗളൂരുവില്‍ ലോക്ക്ഡൗണ്‍ നീട്ടില്ലെന്ന് യെദ്യൂരപ്പ

കൊവിഡ് -19 കേസുകള്‍ വര്‍ദ്ധിക്കുന്നുവെങ്കിലും ബെംഗളൂരുവില്‍ ലോക്ക് ഡൗണ്‍ നീട്ടില്ലെന്ന് വ്യക്തമാക്കി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. വൈറസ് വ്യാപനം തടയുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ ബെംഗളൂരുവില്‍ ജൂലൈ 15 മുതല്‍ 22 വരെ ലോക്ക്ഡൗണ്‍ പ്രഖ്യപിച്ചിരിക്കുകയാണ്. കോവിഡ് -19 നിയന്ത്രിക്കുന്നതിനുള്ള പരിഹാരമല്ല ലോക്ക്ഡൗണ്‍ എന്ന് യെഡിയൂരപ്പ നേരത്തെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.

ബെംഗളൂരുവില്‍ ഇന്നലെ 1,500 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. മൊത്തം സംസ്ഥാനത്ത് 3,648 പേര്‍ വൈറസ് പോസിറ്റീവായി, 72 പേര്‍ മരിച്ചു, ആകെ മരണസംഖ്യ 1,403 ആയിരിക്കുകയാണ്. കര്‍ണ്ണാടകയില്‍ ഇപ്പോള്‍ 42,216 സജീവ കേസുകളാണ് ഉളളത്.

കൊവിഡ്-19 രോഗികള്‍ക്ക് വിദൂര ഹോം ഐസോലേഷന്‍ മോണിറ്ററിംഗ് സേവനങ്ങള്‍ നല്‍കുന്നതിനായി 'സ്വസ്ത്ത്' എന്ന പദ്ധതി കര്‍ണാടക സര്‍ക്കാര്‍ നടപ്പക്കുന്നുണ്ട്. ആരോഗ്യ,സാമൂഹിക പ്രവര്‍ത്തകരുടെ ലാഭേച്ഛയില്ലാത്ത സേവന പ്രവര്‍ത്തനമാണിത്.
ഈ പദ്ധതി പ്രകാരം വീട്ടില്‍ ഐസോലേഷനിലിരിക്കുന്ന രോഗികള്‍ക്കായി സംസ്ഥാന ആരോഗ്യ വകുപ്പ് 10 ദിവസത്തെ പരിചരണ പാക്കേജ് നല്‍കും. ആരോഗ്യ വിദഗ്ധരുടെ ദൈനംദിന നിരീക്ഷണവും ഡോക്ടര്‍മാരുടെ പരിശോധനകളും കെയര്‍ പാക്കേജില്‍ ഉള്‍പ്പെടും.

എല്ലാ രോഗികള്‍ക്കും ചികിത്സ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനായി സ്വകാര്യ ആശുപത്രികളുമായി ചര്‍ച്ച നടത്തണമെന്ന് മുഖ്യമന്ത്രി എല്ലാ മന്ത്രിമാര്‍ക്കും നേരത്തെ തന്നെ നിര്‍ദേശം നല്‍കിയിരുന്നു. കോവിഡ് -19 രോഗികള്‍ക്ക് കിടക്കകള്‍ അനുവദിച്ചില്ലെങ്കില്‍ സ്വകാര്യ ആശുപത്രികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും യെദ്യൂരപ്പ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More