വെന്റിലേറ്ററില്‍ പ്രവേശിപ്പിക്കപ്പെടുന്നവരില്‍ 97% പേരും മരണപ്പെടുന്നു; ബംഗ്ലൂരുവില്‍ സ്ഥിതി ഗുരുതരം

ബെംഗളൂരുവിലെ പ്രമുഖ സര്‍ക്കാര്‍ ആശുപത്രിയില്‍ വെന്റിലേറ്ററുകളില്‍ പ്രവേശിപ്പിച്ച  കൊവിഡ്-19 രോഗികളില്‍ 97% മരണനിരക്ക് രേഖപ്പെടുത്തി. ഉയര്‍ന്ന കൊറോണ വൈറസ് മരണങ്ങളുള്ള യുകെ, യുഎസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളുടെ സംഖ്യയേക്കാള്‍ താരതമ്യേന  വളരെ കൂടുതലാണ് ഇത്.

ബംഗ്ലുരലെ  വിക്ടോറിയ ഹോസ്പിറ്റലും ബെംഗളൂരു മെഡിക്കല്‍ കോളേജ് ആന്‍ഡ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടും തമ്മില്‍ ബന്ധിപ്പിച്ചതായിരുന്നു നഗരത്തിലെ ആദ്യത്തെ കൊവിഡ് -19 ആശുപത്രി. ഇവിടെ ഇതിനോടകം 91 മരണങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്തിടുണ്ട്. അവരില്‍  89 പേരും ശ്വാസകോശ സംബന്ധമായ രോഗങ്ങളാല്‍  വെന്റിലേറ്ററുകളില്‍ പ്രവേശിപ്പിച്ചതയിരുന്നു.  വിക്ടോറിയ ഹോസ്പിറ്റലില്‍ ബെംഗളൂരുവിലെ മറ്റേത് സര്‍ക്കാര്‍ ആശുപത്രിയില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ വെന്റിലേറ്ററുകളുണ്ട്.

''വെന്റിലേറ്റരറിലെ രോഗികളുടെ മരണനിരക്ക്  97% ആയതിനാല് തന്നെ തീവ്രപരിചരണത്തില്‍ എന്തെങ്കിലും തെറ്റുകള്‍ സംഭവിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു.  കവിഡ് -19 ഏറ്റവും വ്യാപകമായ സമയത്ത് ഇറ്റലിയില്‍ പോലും, മെക്കാനിക്കല്‍ വെന്റിലേഷനില്‍ ആളുകളുടെ മരണ നിരക്ക് ഏകദേശം 65% ആയിരുന്നു, എന്ന്''ബെംഗളൂരുവിലെ സെന്റ് ജോണ്‍സ് മെഡിക്കല്‍ കോളേജിലെ മുതിര്‍ന്ന പ്രൊഫസര്‍  അഭിപ്രായപ്പെട്ടു. 

വ്യാഴാഴ്ച്ച കര്‍ണാടകയിലെ കൊവിഡ് നിരക്കില്‍ വന്‍  ഉണ്ടായത്. 4169 കേസുകളും 104 മരണങ്ങളുമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തത്. ഇതില്‍ പകുതിയോളം കേസുകളും,70 മരണവും ബെംഗളൂരുവില്‍ നിന്നായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More