ബ്രസീലില്‍ ‌പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണത്തില്‍ വന്‍ കുറവ്

ബ്രസിലിയ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബ്രസീലില്‍ 21,783 പേര്‍ക്കാണ് കൊവിഡ്‌-19 സ്ഥിരീകരിച്ചത്. 30,000 ത്തിന്  തൊട്ടുമുകളിലും താഴെയുമായി നിന്നിരുന്ന ബ്രസീലിലെ പ്രതിദിന രോഗീ നിരക്ക് എന്നാല്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളിലെ കണക്കുകള്‍ പ്രകാരം നാല്പ്പതിനായിരത്തിലേക്കും അതുകഴിഞ്ഞ് അമ്പതിനായിരത്തിലേക്കും  കുത്തനെ ഉയര്‍ന്നിരിക്കുകയാണ്. ഇതിനിടയിലാണ് ഇന്ന് നിരക്ക് കുത്തനെ താഴ്ന്നിരിക്കുന്നത്.

ഏറ്റവും പുതിയ കണക്കനുസരിച്ച് ബ്രസീലില്‍ ഇതുവരെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം18,87,959 ആയി.അതിദ്രുത ഗതിയിലുള്ള രോഗീ വര്‍ദ്ധന മൂലം ലോകത്തില്‍ ഏറ്റവും കൂടുതല്‍ രോഗികളുള്ള രണ്ടാമത്തെ രാജ്യമായി സ്ഥിരത നിലനിര്‍ത്തുകയാണ് ബ്രസീല്‍.എന്നാല്‍ ഇന്നത്തെ കണക്കനുസരിച്ച് ഇന്ത്യയിലെ പ്രതിദിന രോഗീ വര്ദ്ധനാ നിരക്കിന്റെ താഴേക്ക് വന്നിരിക്കുകയാണ് ബ്രസീല്‍.

കഴിഞ്ഞ 24 മണിക്കൂറിനകം 770 പേരാണ് ബ്രസീലില്‍ കൊവിഡ്‌ ബാധിച്ച് മരണപ്പെട്ടത്. പ്രതിദിന രോഗീവര്‍ദ്ധനവിന് ആനുപാതികമായി മരണനിരക്ക് ഉയരുന്നില്ല എന്നതാണ് ബ്രസീലിനുള്ള ആശ്വാസം. ഏറ്റവും പുതിയ കണക്കനുസരിച്ച് രാജ്യത്ത് ആകെ മരണപ്പെട്ടവരുടെ സംഖ്യ 72,921 ആയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More