ലോകത്ത് ഇതുവരെ 1കോടി 32 ലക്ഷത്തിലധികം പേര്‍ക്ക് കൊവിഡ്‌ബാധിച്ചു

ജനീവ: കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 1,94,551 പേര്‍ക്കാണ് ലോകത്താകെ കൊവിഡ്‌-19 സ്ഥിരീകരിച്ചിരിക്കുന്നത്. ഇന്നലെ ഇത് 1,94,405 ആയിരുന്നു.

കഴിഞ്ഞ ഒരാഴ്ചയിലധികമായി 2 ലക്ഷത്തിലധികമാണ് പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക്. അതിനു മുന്പ് ഒരുലക്ഷത്തിനു മുകളില്‍ സ്ഥിരത നിലനിര്‍ത്തിയിരുന്ന  നിരക്ക് പക്ഷേ പെട്ടെന്നാണ് 2 ലക്ഷത്തിനു മുകളിലും തൊട്ടുതാഴെയുമായി ഇപ്പോള്‍ സ്ഥിരത നിലനിര്‍ത്തുന്നത്. ഏറ്റവും പുതിയ കണക്കനുസരിച്ച് 1,3 ,236,249 പേര്‍ക്കാണ് ലോകത്താകെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 58,881 പേരാണ് നിലവില്‍ കൊവിഡ്‌-19 ബാധിച്ച് അതീവഗുരുതരാവസ്ഥയില്‍ കഴിയുന്നത്. 76,96,547 പേര്‍ ഇതിനകം രോഗവിമുക്തരായി. 49,64,162 പേര്‍ നിലവില്‍ ചികിത്സയിലാണ്.

കൊവിഡ്‌ വ്യാപനം രൂക്ഷമായ രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യമൂന്നു സ്ഥാനങ്ങളിലുള്ള അമേരിക്ക. ബ്രസീല്‍, ഇന്ത്യ എന്നീ രാജ്യങ്ങളിലെല്ലാം പ്രതിദിന രോഗീ വര്ദ്ധനാ നിരക്ക് വളരെ കൂടുതലാണ്. എന്നാല്‍ കൊവിഡ്‌ -19 എന്ന മഹാമാരി ഒരു മരണഹേതു ആകുന്നതില്‍ നിന്ന് തടയാനുള്ള ആരോഗ്യ പ്രവര്‍ത്തകരുടെയും ലോക രാഷ്ട്രങ്ങളുടെയും നിരന്തര പ്രവര്‍ത്തങ്ങള്‍ തുടരുകയാണ്. അതേസമയം ലോകത്താകെ രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ദ്ധനവാണ് ഉണ്ടായികൊണ്ടിരിക്കുന്നത്. 

കൊവിഡ്-19 മൂലം കഴിഞ്ഞ 24  മണിക്കൂറിനുള്ളില്‍ 3,880 പേരാണ് ലോകത്താകെ മരണപ്പെട്ടത്. പൊതുവില്‍ മരണനിരക്ക് രോഗീ വര്ദ്ധനവൂമായി താരതമ്യപ്പെടുത്തുമ്പോള്‍ കുറവാണ്. ലോകത്താകെ നടക്കുന്ന കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ മികവും കൊവിഡിനൊപ്പം ജീവിക്കാന്‍ ജനങ്ങള്‍ നേടിയ പരിശീലനവും ജാഗ്രതയുമാണ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണനിരക്ക് കുറയാന്‍ കാരണം. ഏറ്റവും പുതിയ കണക്കനുസരിച്ച് ലോകത്ത് ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 5,75,540 ആയി.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Coronavirus

ചൈനയില്‍ വീണ്ടും കൊവിഡ് പടരുന്നു

More
More
Web Desk 1 year ago
Coronavirus

ഇന്ത്യയില്‍ കൊവിഡ്‌ നാലാം തരംഗമില്ല- ഐ സി എം ആര്‍

More
More
National Desk 2 years ago
Coronavirus

ഒടുവില്‍ കൊവിഡ് കോളര്‍ടൂണ്‍ അവസാനിപ്പിക്കാനൊരുങ്ങി സര്‍ക്കാര്‍

More
More
Web Desk 2 years ago
Coronavirus

ഒമൈക്രോണ്‍: അവശ്യമെങ്കില്‍ സാമൂഹിക അടുക്കള വീണ്ടും തുറക്കാം - മുഖ്യമന്ത്രി

More
More
Web Desk 2 years ago
Coronavirus

രാജ്യത്ത് ഒമൈക്രോണ്‍ സാമൂഹ്യവ്യാപന ഘട്ടത്തില്‍; സംസ്ഥാനത്ത് കൺട്രോൾ റൂമുകൾ ശക്തിപ്പെടുത്തി; ആശങ്ക വേണ്ടെന്ന് മന്ത്രി വീണ

More
More
Web Desk 2 years ago
Coronavirus

കൊവിഡ്‌ 1,2,3 കാറ്റഗറിയില്‍ പെട്ട ജില്ലകളിലെ നിയന്ത്രണങ്ങള്‍ ഇങ്ങനെ

More
More