വാഷിംഗ്ടണ്‍: അമേരിക്കയില്‍ കൊവിഡ് രോഗികളുടെ എണ്ണം നിയന്ത്രണാതീതമായി വര്‍ദ്ധിക്കുമ്പോഴും മരണ നിരക്ക് കുറയുന്നു എന്ന ആശ്വാസത്തിലാണ് അമേരിക്ക. ഇതുവരെ അമേരിക്കയില്‍ കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,37,782 ആയി. ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 34,13,995 ആയി. ഇതില്‍ 15,17,084 പേര് സുഖം പ്രാപിച്ചു.
സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക്
രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,403 ആയി. 4,27,638 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,609 പേര് മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,80, 915 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 7,051 പേര് മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 32,7,687 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 76,776 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,314 പേര് മരണപ്പെട്ടു. ഫ്ലോറിഡ 4242, മസ്സാച്ചുസെറ്റ്സ് 8,325 ലൂസിയാന -3,421, ഇല്ലിനോയിസ് -7,388, ജോര്‍ജ്ജിയ -3,001 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്ടണില്‍ ഇതുവരെ 1,424 പേരാണ് മരണപ്പെട്ടത്.