പ്രതിഷേധങ്ങള്‍ക്കിടെ ഹോങ്കോങ്ങില്‍ പുതിയ സുരക്ഷാ ഓഫീസ് തുറന്ന് ചൈന

ഹോങ്കോങില്‍ ചൈന പുതിയ സുരക്ഷ നിയമം അടിച്ചേല്‍പ്പിച്ചതിനു പിന്നാലെ ഹോങ്കോങിന്റെ ഹൃദയഭാഗത്ത് ബെയ്ജിങിന്റെ പുതിയ ദേശീയ സുരക്ഷാ ഓഫീസ് തുറന്നു. ചൈനയ്‌ക്കെതിരായി വരുന്ന വിമര്‍ശനങ്ങള്‍ നിയന്ത്രിക്കുക എന്നതാണ് ഓഫീസിന്റെ ലക്ഷ്യം. 

ചൈനയുടെ ദേശീയ സുരക്ഷ നിയമത്തിന് മുന്നേ ഹോങ്കോങ് സ്വതന്ത്ര ഭരണ പ്രദേശമായിരുന്നു. ലോക രാജ്യങ്ങള്‍ ഒട്ടാകെ വിമര്‍ശിക്കുന്ന പുതിയ നിയമത്തെതുടര്‍ന്ന് വലിയ പ്രതിഷേധമാണ് ഇവിടെ നടക്കുന്നത്. എന്നാല്‍ ഹോങ്കിന്റെ സമാധാനം പുന സ്ഥാപിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ദേശീയ സുരക്ഷാ നിയമം താരതമ്യേന തീവ്രമല്ലെന്നും അക്രമത്തിലൂടെയോ ഭീഷണിയിലുടെയോ അല്ലാതെ തന്നെ ഹോങ്കോങ് ജനതയ്ക്ക് അവരുടെ അവകാശങ്ങളും സ്വാതന്ത്ര്യങ്ങളും വിനിയോഗിക്കുന്നതിനു നിയമം യാതൊരു തടസ്സവുമല്ലെന്ന് ചീഫ് എക്‌സിക്യൂട്ടീവ് കാരി ലാം പറഞ്ഞു. 

വിക്ടോറിയ പാര്‍ക്കിന് അടുത്തുള്ള വാണിജ്യ ജില്ലയായ കോസ്വേ ബേയിലെ ഒരു ഹോട്ടലിലാണ് സുരക്ഷാ ഓഫീസിന്റെ താല്‍ക്കാലിക ഓഫീസ് തുറന്നത്. ഇവിടുത്തെ ജനാധിപത്യ അനുകൂല പ്രതിഷേധങ്ങളുടെ കേന്ദ്ര പ്രദേശമായിരുന്നു ഇത്. ബോംബ് നിര്‍മാര്‍ജന യൂണിറ്റ് ഉള്‍പ്പെടെയുള്ള കനത്ത സുരക്ഷയ്ക്കിടയിലാണ് ഓഫീസിന് പുറത്ത് ചൈനീസ് പതാക് ഉയര്‍ത്തിയത്.

Contact the author

International Desk

Recent Posts

World

ഡാര്‍വിന്റെ ഗാലപ്പഗോസിലേക്കുളള യാത്ര ഇനി ചിലവേറും

More
More
World

വൃക്ക രോഗങ്ങളെ നിയന്ത്രിക്കാം; ഇന്ന് ലോക വൃക്ക ദിനം

More
More
World

ചെക്ക് റിപ്പബ്ലിക്കിന്റെ ക്രിസ്റ്റീന പിസ്‌കോവ ലോക സുന്ദരി

More
More
World

ഗാസയിലെ യുദ്ധം മനുഷ്യ കുലത്തിനാകെ നാണക്കേട് - ചൈനീസ് വിദേശകാര്യ മന്ത്രി

More
More
World

ഗര്‍ഭച്ഛിദ്രം ഭരണഘടനാപരമായ അവകാശമാക്കുന്ന ലോകത്തെ ആദ്യ രാജ്യമായി ഫ്രാന്‍സ്‌

More
More
World

'പ്രധാനമന്ത്രി ഇനി മാധ്യമങ്ങളെ കാണില്ല'; വാര്‍ഷിക വാര്‍ത്താ സമ്മേളനം റദ്ദാക്കി ചൈന

More
More