അമരിക്കയില്‍ രോഗീനിരക്ക് ഉയര്‍ന്നുതന്നെ, 48 മണിക്കൂറിനുള്ളില്‍ 1,10,635 പേര്‍ക്ക് കൊവിഡ്‌

വാഷിംഗ്‌ടണ്‍: അമേരിക്കയില്‍ കഴിഞ്ഞ 48 മണിക്കൂറിനുള്ളില്‍ 1303  പേരാണ് മരണപ്പെട്ടത്. തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ 676, 1339 എന്നിങ്ങനെയായിരുന്നു. ഏറ്റവും പുതിയ കണക്കനുസരിച്ച്  മരണപ്പെട്ടവരുടെ എണ്ണം 1,32,101 ആയി. രാജ്യത്ത്  48 മണിക്കൂറിനുള്ളില്‍ 1,10,635 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  ഏറ്റവും പുതിയ കണക്കനുസരിച്ച് അമേരിക്കയില്‍ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 28,90,588 ആയി. ഇതില്‍ 12,35, 488 പേര്‍ സുഖം പ്രാപിച്ചു.

സംസ്ഥാനം തിരിച്ചുള്ള മരണ - രോഗീ നിരക്ക് 

രാജ്യത്ത് ഏറ്റവും കൂടുതല്‍ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ന്യൂയോര്‍ക്കില്‍ ഇതുവരെ മരണപ്പെട്ടവരുടെ എണ്ണം 32,191 ആയി. 4,20,774 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 15,270 പേര്‍ മരണമടഞ്ഞ ന്യൂ ജെഴ്സിയാണ് മരണ - രോഗീ നിരക്കില്‍ തൊട്ടുപിറകില്‍ നില്‍ക്കുന്നത്. ഇവിടെ ഇതുവരെ 1,76, 455 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 6,314  പേര്‍ മരണമടഞ്ഞ കാലിഫോര്‍ണിയയില്‍ 2,52,252  പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 72,175 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച മിഷിഗണില്‍ 6,215 പേര്‍ മരണപ്പെട്ടു. ഫ്ലോറിഡ -3,686, മസ്സാച്ചുസെറ്റ്സ് 8,149 ലൂസിയാന -3,283, ഇല്ലിനോയിസ് -7,215, ജോര്‍ജ്ജിയ -2,856 എന്നിങ്ങനെയാണ് ഏറ്റവും പുതിയ മരണ നിരക്ക്. തലസ്ഥാനമായ വാഷിംഗ്‌ടണില്‍ ഇതുവരെ 1,352 പേരാണ് മരണപ്പെട്ടത്.

Contact the author

Web Desk

Recent Posts

National Desk 19 hours ago
Editorial

ബിജെപിയില്‍ പ്രവര്‍ത്തന സ്വാതന്ത്ര്യമില്ല; തൃണമൂലിലേക്ക് മടങ്ങിയ അര്‍ജുന്‍ സിംഗ്

More
More
Web Desk 2 weeks ago
Editorial

വീണ്ടും വിദ്വേഷ പ്രസംഗം; പി സി ജോര്‍ജ്ജിനെതിരെ കേസ്

More
More
Web Desk 3 weeks ago
Editorial

വിജയ് ബാബുവിനോട് വിശദീകരണം തേടി താര സംഘടനായ എ എം എം എ

More
More
Web Desk 2 months ago
Editorial

നീതിക്കായുളള പോരാട്ടത്തില്‍ എന്നെ വളരെയധികം പിന്തുണച്ച നേതാവാണ് പി ടി തോമസ്- ഭാവന

More
More
Mehajoob S.V 2 months ago
Editorial

പങ്കാളിത്ത പെന്‍ഷന്‍: പിണറായിയെ ഞെട്ടിച്ച് ഗെഹ്ലോട്ടും ഭൂപേഷ് ഭാഗലും- എസ് വി മെഹജൂബ്

More
More
Web Desk 2 months ago
Editorial

ചെറുപ്പം കാത്തുസൂക്ഷിച്ചാലും നടിമാര്‍ക്ക് നല്ല കഥാപാത്രങ്ങള്‍ കിട്ടാറില്ല- നദിയ മൊയ്തു

More
More