കൊവിഡ്-19; ഇന്ത്യയിലെ ഏറ്റവും വലിയ ഹോട്സ്പോട്ടാകാന്‍ ഡല്‍ഹി

ഡല്‍ഹി: 77,000ത്തിലധികം കൊവിഡ് കേസുകള്‍ ഇതിനകം റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ട രാജ്യ തലസ്ഥാനം ഏറ്റവും വലിയ ഹോട്സ്പോട്ട് ആയി മാറിക്കൊണ്ടിരിക്കുകയാണ്. കര്‍ശനമായ ലോക്ക്ഡൌണ്‍ പ്രഘ്യാപനങ്ങള്‍ക്ക് ശേഷവും ഡല്‍ഹി വലിയ ആരോഗ്യ അടിയന്തിരാവസ്തയെ അഭിമുഖീകരിക്കുകയാണ്. ആരോഗ്യ സംരക്ഷണ  സേവനങ്ങളില്‍ കാണിച്ച അപക്വമായ നീക്കങ്ങളാണ് ഇതിനു കാരണമെന്നാണ് നിഗമനം.

ഒരു വ്യക്തിയുടെ രോഗനിര്‍ണ്ണയത്തിനു ശേഷം അവരുടെ കുടുംബാംഗങ്ങളുടെ പരിശോധന നടത്താതിരുന്നത് രോഗവ്യാപനത്തിന് വലിയ തോതില്‍ കാരണമായിട്ടുണ്ട്. ഡല്‍ഹിയുടെ ആരോഗ്യമന്ത്രി ചികിത്സ അത്യാവശ്യമായവരെ മാത്രമേ ഇപ്പോള്‍ പരിഗണിക്കുന്നുള്ളൂ എന്ന് പറഞ്ഞെങ്കിലും രോഗികളുടെ ചുറ്റുപാട് പോലും കണ്ടേയ്ന്‍മെന്‍റ് സോണ്‍ ആക്കാത്ത നടപടി വിമര്‍ശിക്കപ്പെടുന്നുണ്ട്.  ആവശ്യത്തിനു സ്റ്റാഫുകളോ സൗകര്യമോ ഇല്ലാത്ത ആശുപത്രികളും, നല്ലരീതിയില്‍ നടക്കാത്ത ആശയവിനിമയവുമാണ് ഡല്‍ഹിയുടെ അവസ്ഥ ഇത്ര മോശമാക്കിയത്.

ഡല്‍ഹിയെക്കാള്‍ ചെറിയ നഗരങ്ങളായ ബംഗ്ലൂരും ചെന്നൈയും വളരെ ഫലപ്രദമായ പരിശോധനാരീതികളാണ് സ്വീകരിച്ചിരിക്കുന്നത്. സാമൂഹ്യ സേവനത്തിനും ആരോഗ്യ പരിരക്ഷക്കും ഊന്നല്‍ നല്കിയ കേജരിവാള്‍ സര്‍ക്കാര്‍ ഭരിക്കുമ്പോഴാണ് ഇത്തരത്തില്‍ കാര്യങ്ങള്‍ നടക്കുന്നത് എന്നത് അതിശയിപ്പിക്കുന്നതാണ്. സമഗ്രമായ അന്വേഷണങ്ങളിലൂടെയും നേരത്തെയുള്ള രോഗനിര്‍ണയങ്ങളിലൂടെയും മാത്രമേ ഫലപ്രദമായ ചികിത്സ ഉറപ്പുവരുത്താന്‍ കഴിയുകയുള്ളു.

 


Contact the author

National Desk

Recent Posts

National Desk 22 hours ago
National

'വലിയ' മാപ്പുമായി പതഞ്ജലി ; നടപടി സുപ്രീംകോടതി വിടാതെ പിന്തുടര്‍ന്നതോടെ

More
More
National Desk 22 hours ago
National

വിവി പാറ്റ് മെഷീന്റെ പ്രവര്‍ത്തനത്തില്‍ വ്യക്തത തേടി സുപ്രീംകോടതി ; ഉദ്യോഗസ്ഥര്‍ ഇന്നുതന്നെ ഹാജരാകണം

More
More
National Desk 1 day ago
National

ഡല്‍ഹി മദ്യനയക്കേസ്; കെജ്‌റിവാളിന്റെയും കവിതയുടെയും കസ്റ്റഡി കാലാവധി നീട്ടി

More
More
National Desk 1 day ago
National

'എന്റെ അമ്മയുടെ കെട്ടുതാലി പോലും ഈ രാജ്യത്തിനുവേണ്ടി ത്യജിക്കപ്പെട്ടതാണ്'- മോദിക്ക് മറുപടിയുമായി പ്രിയങ്കാ ഗാന്ധി

More
More
National Desk 2 days ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 2 days ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More