ആലപ്പുഴ കണിച്ചുകുളങ്ങര എസ്എൻഡിപി യൂണിയൻ സെക്രട്ടറിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കെകെ മഹേശനാണ് മരിച്ചത്. യൂണിയൻ ഓഫീസിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഓഫീലെത്തിയ ജീവനക്കാരാണ് മൃതദേഹം കണ്ടത്. വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസെത്തി മൃതദേഹം ഇൻക്വസ്റ്റിന് ശേഷം പോസ്റ്റ്മോർട്ടത്തിനായി മാറ്റി.
പുലർച്ചെയാണ് മരണം നടന്നതെന്നാണ് സൂചന. എസ്എൻഡിപി ചേർത്തല യൂണിയൻ അഡ്മിനിസ്ട്രേറ്ററായി ജോലി ചെയ്തിട്ടുണ്ട്. എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ തുഷാർ വെള്ളാപ്പള്ളി എന്നിവരുമായി അടുത്ത ബന്ധമുണ്ടായിരുന്നു. മൈക്രോഫിനാൻസ് അഴിമതിക്കേസിലും, സ്കൂൾ നിയമന ക്രമക്കേട് കേസിലും മഹേശൻ പ്രതിയാണ്. ഇയാളുടേതാണെന്ന് കരുതുന്ന 35 പേജുകളുള്ള കുറിപ്പ് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. മരണത്തിൽ ഇത് നിർണായക തെളിവാകുമെന്നാണ് കരുതുന്നത്.