തമിഴ്നാട്ടിൽ നിന്നുള്ള ഡ്രൈവർ മരിച്ചു: കോഴിക്കോട് നടുവണ്ണൂരിൽ ആശുപത്രി അടച്ചു.

തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചതിനെ തുടർന്ന് കോഴിക്കോട് നടുവണ്ണൂരിൽ സ്വകാര്യ ആശുപത്രി അടച്ചു. മരിച്ചയാൾക്ക് കൊവിഡ് ബാധ സംശയിക്കുന്ന പശ്ചാത്തലത്തിലാണ് ആശുപത്രി അടച്ചത്. ഈറോഡ് സ്വദേശി 50 വയസ്സുള്ള ഷൺമുഖനാണ് മരിച്ചത്. ജില്ലാ ഭരണകൂടത്തിന്റെയും പഞ്ചായത്തിന്റെയും നിർദ്ദേശ പ്രകാരമാണ്  ആശുപത്രി അടച്ചത്. ഇയാളുടെ  മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

കൊവിഡ് പരിശോധനാ ഫലം ലഭിച്ച ശേഷം മൃതദേഹം സംസ്കരിക്കും. ഇന്നലെ രാത്രി 11 മണിയോടെ ഇയാൾ സ്വയം ലോറി ഓടിച്ച് ആശപത്രിയിൽ എത്തുകയായിരുന്നു. ഇസിജി എടുക്കാനുള്ള ഒരുക്കത്തിനിടെ മരണം സംഭവിച്ചു. പരിഭ്രാന്തരായ ആരോ​ഗ്യ പ്രവർത്തകർ വിവരം പൊലീസ് സ്റ്റേഷനിൽ അറിയിച്ചു. ആശുപത്രി അടക്കാൻ ഇന്ന് രാവിലെ നിർദ്ദേശം നൽകുകയായിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 13 hours ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 2 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More