റഷ്യ- ഇന്ത്യ - ചൈന തൃകക്ഷി യോഗം ഇന്ന്

ഡല്‍ഹി: ഇന്ത്യ - ചൈന - റഷ്യ ത്രൃകക്ഷി യോഗം (ആര്‍.ഐ.സി) നേരത്തെ നിശ്ചയിച്ചത് പ്രകാരം ഇന്ന് നടക്കും. അതിര്‍ത്തിയില്‍ ഇന്ത്യ- ചൈന സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെ ഈ യോഗം നടക്കുമോ എന്ന ആശങ്കയുണ്ടായിരുന്നു. എന്നാല്‍ യോഗവുമായി മുന്നോട്ടുപോകാന്‍ മൂന്നു രാഷ്ട്രങ്ങളും തീരുമാനിക്കുകയായിരുന്നു. ഇക്കാര്യത്തില്‍ റഷ്യയുടെ ഇടപെടലാണ് നിര്‍ണ്ണായകമായത്. യോഗത്തില്‍ പങ്കെടുക്കുമെന്ന് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി എസ്. ജയശങ്കര്‍ വ്യക്തമാക്കിയിട്ടുണ്ട്. 

മൂന്ന് രാജ്യങ്ങളിലെയും വിദേശകാര്യ മന്ത്രിമാര്‍ വീഡിയോ കോണ്‍ഫറന്‍സ് വഴിയാണ് യോഗം ചേരുന്നത്. ചൈനയില്‍ നിന്ന് വിദേശകാര്യ മന്ത്രിയായ വാങ്ങ് യി പങ്കെടുക്കും. കൊവിഡ്‌ പശ്ചാത്തലത്തില്‍ മൂന്നു രാജ്യങ്ങളിലെയും സമ്പദ് വ്യവസ്ഥ നേരിടുന്ന വെല്ലുവിളികളും ലോകരാഷ്ട്രീയവും യോഗത്തില്‍ ചര്‍ച്ചാവിഷയമാകും. 

മേഖലയുടെ സ്ഥിരതയ്ക്കും സുരക്ഷക്കും ഇന്ത്യ-ചൈന ഐക്യം അനിവാര്യമാണെന്നും ഇരു രാജ്യങ്ങളും അതിര്‍ത്തി പ്രശ്നങ്ങള്‍ എത്രയും പെട്ടന്ന് അവസാനിപ്പിച്ച് ഒറ്റക്കെട്ടായി നീങ്ങണമെന്നും റഷ്യ കഴിഞ്ഞ ദിവസം തന്നെ നിര്‍ദ്ദേശിച്ചിരുന്നു. ഈ പശ്ചാത്തലത്തില്‍ ആതിഥേയരായ റഷ്യയുടെ ഇടപെടല്‍ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 

Contact the author

Web Desk

Recent Posts

National Desk 17 hours ago
National

'നിതീഷ് കുമാറിന് തന്നെ 5 സഹോദരങ്ങളുണ്ട്'; മക്കളുടെ പേരിലുളള പരിഹാസത്തിന് മറുപടിയുമായി തേജസ്വി യാദവ്

More
More
National Desk 18 hours ago
National

നരേന്ദ്രമോദിയുടെ വിദ്വേഷ പരാമര്‍ശം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍

More
More
National Desk 19 hours ago
National

ഇന്ന് അവരാണെങ്കില്‍ നാളെ നമ്മളായിരിക്കും; മോദിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ അകാലിദള്‍

More
More
National Desk 1 day ago
National

മോദിയില്‍ നിന്നും ഇതില്‍ക്കൂടുതല്‍ ഒന്നും പ്രതീക്ഷിക്കുന്നില്ല; വിദ്വേഷ പ്രസംഗത്തില്‍ കപില്‍ സിബല്‍

More
More
National Desk 1 day ago
National

ജയ് ഹോ ചിട്ടപ്പെടുത്തിയത് എ ആര്‍ റഹ്‌മാന്‍ തന്നെ, ഞാനത് പാടുക മാത്രമാണ് ചെയ്തത്- സുഖ്‌വീന്ദര്‍ സിംഗ്

More
More
National Desk 1 day ago
National

ജയിലില്‍ വെച്ച് കെജ്രിവാളിനെ കൊലപ്പെടുത്താന്‍ ശ്രമം നടക്കുന്നു- സുനിത കെജ്രിവാള്‍

More
More