ഡൽഹി തോൽവി: പി.സി. ചാക്കോ രാജിവെച്ചു

ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പിലെ നാണം കെട്ട തോൽവിയെ തുടർന്ന് കോൺ​ഗ്രസ് ഹൈക്കമാന്റ് കടുത്ത നടപടികളിലേക്ക്. മുഖം രക്ഷിക്കാനായി തെരഞ്ഞെടുപ്പ് ചുമതലയുളള നേതാക്കളെ ചുമതലയിൽ നിന്ന് ഒഴിവാക്കും. ഡൽഹി കോൺ​ഗ്രസ് ചുമതലയുള്ള എഐസിസി സെക്രട്ടറി പി.സി. ചാക്കോ രാജിവെച്ചു. തോൽവിയുടെ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്താണ് രാജിവെച്ചതെന്ന് ചാക്കോ പറഞ്ഞു. രാജി വെക്കാനുണ്ടായ  സാഹചര്യം സോണിയ ​ഗാന്ധിയെ ധരിപ്പിച്ചെന്നും  പി.സി. ചാക്കോ വ്യക്തമാക്കി.

ഡൽഹി കോൺ​ഗ്രസിന്റെ ചുമതല 2014-ലാണ് പി.സി. ചാക്കോ ഏറ്റെടുത്തത്. 2015-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായാണ് ചാക്കോക്ക് സംസ്ഥാനത്തിന്റെ ചുമതല നൽകിയത്. രണ്ട് തെരഞ്ഞെടുപ്പിലും കോൺ​ഗ്രസ് സമ്പൂർണ തോൽവിയാണ് ഏറ്റുവാങ്ങിയത്. കോൺ​​ഗ്രസ് പ്രചരണ വിഭാ​ഗം തവലൻ മുൻ ക്രിക്കറ്റർ കീർത്തി ആസാദിനെയും, പ്രചരണത്തിന്റെ ചുമതയുണ്ടായിരുന്ന സുഭാഷ് ചോപ്രയെയും ചുമതലകളിൽ നിന്ന് ഒഴിവാക്കും.

ഡൽഹി തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് കഴിഞ്ഞ ഒക്ടോബറിലാണ് സുഭാഷിന് ചുമതല നൽകിയത്. പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകുമെന്നാണ് സൂചന. ഇതിനായുള്ള ചർച്ചകൾ എഐസിസി ഉടൻ ആരംഭിക്കും. രാഹുൽ ​ഗാന്ധിയുടെ അഭിപ്രായം ആരാഞ്ഞ ശേഷമായിരിക്കും അന്തിമ തീരുമാനം.

Contact the author

National Desk

Recent Posts

Web Desk 1 week ago
Politics

'അതൊരു കൊളോക്കിയൽ ഉപമ, പിന്‍വലിക്കുന്നു'; മുഖ്യമന്ത്രിക്കെതിരായ പരാമര്‍ശത്തില്‍ സുധാകരന്‍

More
More
News Desk 1 week ago
Politics

ആപ് - ട്വന്‍റി ട്വന്‍റി സഖ്യത്തെ തള്ളി യുഡിഎഫും എല്‍ഡിഎഫും

More
More
Web Desk 1 week ago
Politics

'അച്ഛനെ കാഴ്ചക്കാരനായി ഇരുത്തി കരക്കാര്‍ കല്യാണം നടത്തരുത്'; സിപിഎമ്മിനെ തള്ളി സിപിഐ

More
More
National Desk 1 week ago
Politics

നടന്‍ പ്രകാശ് രാജിനെ രാജ്യസഭയിലേക്കയക്കാന്‍ ടിആര്‍എസ്

More
More
Web Desk 1 month ago
Politics

'ഇതോ സെമി കേഡര്‍?' സുധാകരനെതിരെ വീണ്ടും കെ വി തോമസ്‌

More
More
Web Desk 1 month ago
Politics

തോമസിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ തരൂരിനോടുള്ള അനീതിയാകും - കെ. മുരളീധരന്‍

More
More