മുഖ്യമന്ത്രി സൈബര്‍ ഗുണ്ടയുടെ നിലവാരത്തിലേക്ക് തരം താഴരുത് - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: മുല്ലപ്പള്ളി രാമചന്ദ്രന്റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പ്രതിപക്ഷത്തിനെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ക്ക് കടുത്ത ഭാഷയില്‍ മറുപടിയുമായി പ്രതിപക്ഷനേതാവ് രംഗത്തെത്തി.

സ്പ്രിങ്ക്ളര്‍ അടക്കം സര്‍ക്കാരിന്റെ അഴിമതികള്‍ തടഞ്ഞതിന്റെ അമര്‍ഷമാണ്‌ മുഖ്യമന്ത്രിക്കുള്ളതെന്ന് രമേശ്‌ ചെന്നിത്തല ആരോപിച്ചു. കോടികളുടെ അഴിമതിയാണ് പ്രതിപക്ഷം തടഞ്ഞത്. കേസ് കോടതി അവസാനിപ്പിച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ അമര്‍ഷം തോന്നുന്നത് സ്വാഭാവികമാണ്. എന്നാല്‍  മുഖ്യമന്ത്രി സൈബര്‍ ഗുണ്ടകളുടെ നിലവാരത്തിലേക്ക് താഴരുതെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു.

കൊവിഡ്‌ പ്രതിരോധ പ്രവര്‍ത്തനങ്ങളിലെ കൂട്ടായ്മ ഇല്ലാതാക്കിയത് സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഓരോ ഘട്ടത്തിലും രാഷ്ട്രീയം കളിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. എന്നാല്‍ സര്‍ക്കാരിന്റെ ഏതു പ്രവര്‍ത്തനത്തിനാണ് പ്രതിപക്ഷം തുരങ്കം വെച്ചതെന്ന് വ്യക്തമാക്കാന്‍ മുഖ്യമന്ത്രി തയാറാകണമെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആവശ്യപ്പെട്ടു. 

കൊവിഡിനെ നേരിടുന്നതില്‍ പ്രതിപക്ഷം തങ്ങളുടെ കടമ നിറവേറ്റിയിട്ടുണ്ട്. എന്നാല്‍ ഒറ്റയ്ക്ക് ക്രെഡിറ്റ് അടിച്ചെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. കെ പി സി സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാന്‍ അനുവദിക്കില്ലെന്നും ചെന്നിത്തല പറഞ്ഞു.


Contact the author

Web Desk

Recent Posts

Web Desk 15 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More