തൊഴില്‍ നഷ്ടപ്പെട്ട് ഒന്നരമാസത്തിനിടെ കേരളത്തില്‍ മടങ്ങിയെത്തിയത് മുപ്പത്തയ്യായിരത്തിലധികം പേര്‍

തിരുവനന്തപുരം: മെയ് ഏഴുമുതൽ ഇതുവരെ 401 വിമാനങ്ങളും മൂന്ന് കപ്പലുകളുമാണ് ആളുകളുമായി കേരളത്തിലെത്തിയത്. ഇതിൽ 225 ചാർട്ടേഡ് വിമാനങ്ങളാണ്. വന്ദേഭാരത് മിഷന്റെ ഭാഗമായി 176 വിമാനങ്ങൾ വന്നു. ആകെ 71,958 പേരാണ് വിദേശങ്ങളിൽനിന്ന് എത്തിയത്. സംസ്ഥാനത്തിനു പുറത്തുള്ള അന്താരാഷ്ട്ര വിമാനത്താവളങ്ങളിലിറങ്ങി 137 പേർ എത്തിയിട്ടുണ്ട്.

ഇതുവരെ 124 സമ്മതപത്രങ്ങളിലൂടെ 1048 വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. യുഎഇയിൽനിന്ന് 154 വിമാനങ്ങളിലായി 28,114 പേരാണ് മടങ്ങിയെത്തിയത്. കുവൈത്ത് 60 വിമാനം - 10,439 പേർ, ഒമാൻ 50 വിമാനം - 8,707 പേർ, ഖത്തർ 36 വിമാനം - 6005 പേർ, ബഹ്റൈൻ 26 വിമാനം - 4309 പേർ, സൗദി 34 വിമാനം - 7190 പേർ. ഇത് ഗൾഫ് നാടുകളിൽനിന്ന് എത്തിയവരാണ്. മറ്റു രാജ്യങ്ങളിൽനിന്ന് 44 വിമാനങ്ങളിലായി 7,184 ആളുകൾ എത്തിയിട്ടുണ്ട്. ആകെ വന്ന 71,958 പേരിൽ 1524 മുതിർന്ന പൗരൻമാരും 4898 ഗർഭിണികളും 7193 കുട്ടികളുമുണ്ട്. 35,327 പേർ തൊഴിൽ നഷ്ടപ്പെട്ടു വന്നവരാണ് 

Contact the author

Web Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 1 day ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More