അലനെയും താഹയേയും വിട്ടയക്കുക; തിരുവനന്തപുരത്ത് സാംസ്കാരിക പ്രതിരോധം

തിരുവനന്തപുരം: യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്ത അലനെയും താഹയേയും വിട്ടയക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടേറിയറ്റിന് മുന്നിൽ സാംസ്കാരിക പ്രതിരോധം ആരംഭിച്ചു. മുതിർന്ന പത്രപ്രവർത്തകൻ ബി.ആർ.പി. ഭാസ്കറിന്റെ അദ്ധ്യക്ഷ്തയിൽ സെക്രട്ടേറിയറ്റിനു മുൻപിൽ ആരംഭിച്ച ഏകദിന പ്രതിഷേധ പരിപാടിയിൽ    ഡോ. ആസാദ് സ്വാഗതം പറഞ്ഞു. പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീർ എന്നിവര്‍ പങ്കെടുത്തു.

ഐക്യദാര്‍ഢ്യം അഭിവാദ്യം , ചിത്ര - കാവ്യ - നാടക - സംഗീത ആവിഷ്കാരങ്ങള്‍, പുസ്തക പ്രകാശനങ്ങള്‍, പാരായണങ്ങള്‍, യുഎപിഎ  വിരുദ്ധ നയപ്രഖ്യാപനം തുടങ്ങിയവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിക്കുന്നുണ്ട്. വ്യത്യസ്തവും ശക്തവുമായ ഈ പ്രതിഷേധം ഫെബ്രുവരി 12-ന്റെ യുഎപിഎ വിരുദ്ധ പ്രഖ്യാപനമായി അടയാളപ്പെടുത്തുമെന്നും അലന്‍ താഹ മനുഷ്യാവകാശ കൂട്ടായ്മ അറിയിച്ചു.

അന്വേഷി അദ്ധ്യക്ഷ കെ. അജിത, പ്രഫ. ബി.രാജീവൻ, ഡോ. ജെ. ദേവിക, എഴുത്തുകാരായ സക്കറിയ, റോസ് മേരി, എൻ. മാധവൻകുട്ടി, നടൻമാരായ ജോയ് മാത്യു, അലൻസിയർ, ദിലീപ് രാജ്, ദീപക് നാരായണൻ, ജോസഫ് സി. മാത്യു, മാഗ്ലിൻ പീറ്റർ, അഡ്വ. ആശ ഉണ്ണിത്താൻ, ഡോ. പി. ഗീത, പി. ടി. തോമസ് എംഎൽഎ, സംവിധായകരായ ആഷിക്ക് അബു, രാജീവ് രവി, നടൻ ജോയ് മാത്യു, സി. ആർ. നീലകണ്ഠൻ, സി.എ. അജിതൻ, സ്വപ്നേഷ് ബാബു, ചിത്രകാരി സജിത, എസ്. വി. മെഹ്ജൂബ് തുടങ്ങിയവർ സംസാരിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 1 day ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 2 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 2 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More
Web Desk 2 days ago
Keralam

അബ്ദുൾ റഹീമിനെ മോചിപ്പിക്കാനുളള മലയാളിയുടെ ശ്രമം ആർഎസ്എസിനുളള മറുപടി- രാഹുൽ ഗാന്ധി

More
More
Web Desk 2 days ago
Keralam

ഗായകനും സംഗീതജ്ഞനുമായ കെ ജി ജയന്‍ അന്തരിച്ചു

More
More