വാളയാറിൽ രണ്ടു കുട്ടികൾ പീഡനത്തിന് ഇരയായ കേസിൽ പൊലീസിന് വീഴ്ച്ചപറ്റിയെന്ന് എസ്. പി. വാളയാർ ജുഡീഷ്യൽ കമ്മീഷന് മുമ്പാകെ നൽകിയ മൊഴിയിലാണ് എസ്. പി. നിലപാട് വ്യക്തമാക്കിയത്. കുട്ടികളുടെ മരണം സംബന്ധിച്ച് അന്വേഷിച്ച എസ്. ഐക്ക് പിഴവുണ്ടായി. തെളിവ് ശേഖരണത്തിലും അറസ്റ്റിലുമാണ് വീഴ്ച്ച സംഭവിച്ചത്. എന്നാൽ കേസ് തുടർന്ന് അന്വേഷിച്ച പ്രത്യേക സംഘത്തിന് വീഴ്ച്ചയുണ്ടായില്ലെന്നും എസ്. പി. ജുഡീഷ്യൽ കമ്മീഷന് മൊഴിനൽകി.
വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച കേസിലെ പ്രതികളെ പോക്സോ കോടതി വെറുതെ വിട്ടിരുന്നു. പെൺകുട്ടികൾ പീഡനത്തിന് ഇരയായെന്ന് കണ്ടെത്തിയെങ്കിലും പ്രതികൾക്കെതിരെയുള്ള കുറ്റം തെളിയിക്കുന്നതിൽ പൊലീസിന് വീഴ്ച്ചപറ്റിയെന്ന് കോടതി നിരീക്ഷിച്ചു. പ്രതികളെ വെറുതെവിട്ടത് രാഷ്ട്രീയ സാമൂഹിക രംഗത്ത് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. തുടര്‍ന്നാണ് പൊലീസ് വീഴ്ച്ചയെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചത്.