സോണിയാഗാന്ധി നിര്‍ദ്ദേശിച്ചു, ദെവഗൌഡ സ്ഥാനാര്‍ഥി

ബംഗലുരു: കര്‍ണ്ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് മത്സരിക്കാന്‍ ഒടുവില്‍ മുന്‍ പ്രധാനമന്ത്രി ദെവഗൌഡ സമ്മതം മൂളി. കോണ്‍ഗ്രസ്‌ അദ്ധ്യക്ഷ സോണിയാ ഗാന്ധിയുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ്  രാജ്യസഭയിലേക്ക് മത്സരിക്കാന്‍ 87 കാരനായ ദെവഗൌഡ സമ്മതിച്ചത് എന്ന് മകനും കര്‍ണ്ണാടക മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമി പറഞ്ഞു. അദ്ദേഹത്തെക്കൊണ്ട് സമ്മതിക്കാന്‍ ഏറെ പണിപ്പെടേണ്ടി വന്നുവെന്ന് കുമാരസ്വാമി  ട്വീറ്റ് ചെയ്തു.

കര്‍ണ്ണാടകയില്‍ നാല് രാജ്യസഭാ സീറ്റുകളിലാണ് ഒഴിവുവന്നിട്ടുള്ളത്. 117 പേരുടെ പിന്തുണയുള്ള ബിജെപിക്ക് രണ്ടു സീറ്റുകളില്‍ തങ്ങളുടെ സ്ഥാനാര്‍ഥികളെ വിജയിപ്പിക്കാന്‍ കഴിയും. രണ്ടു സീറ്റുകളിലും ആര്‍ എസ് എസ് പിടിമുറുക്കിയതോടെ പ്രധാന നേതാക്കന്മാരെയും നേതാക്കന്മാരുടെ ഇഷ്ടക്കാരെയും തഴഞ്ഞുകൊണ്ട് ഏറണ്ണ കടാഡി, അശോക്‌ ഗസ്ത്തി എന്നീ സ്വയം സേവകര്‍ സ്ഥാനാര്‍ത്ഥികളായി.   

ഒരു സ്ഥനാര്‍ഥിയെ  വിജയിപ്പിക്കാന്‍ 44  എംഎല്‍എ മാരുടെ പിന്തുണയാണ് ആവശ്യം. കോണ്‍ഗ്രസ്സിന് 68 സീട്ടുകളാണുള്ളത്.  സ്വന്തം സ്ഥനാര്‍ഥിയായി മുതിര്‍ന്ന നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയെയാണ്  കോണ്‍ഗ്രസ് മത്സരിപ്പിക്കുന്നത്. ജെഡിഎസ് സീറ്റുകളും കൂടെ ചേര്‍ന്നാല്‍ ഒരു സ്ഥാനാര്‍ഥിയെ കൂടി വിജയിപ്പിക്കാന്‍ കഴിയും. ഇത് മുന്നില്‍ കണ്ടാണ്‌ സോണിയാ ഗാന്ധി ദെവഗൌഡയോട് അഭ്യര്‍ത്ഥന നടത്തിയത്. രാജ്യത്തെ മതനിരപേക്ഷ ബ്ലോക്കിനെ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ നിരവധി പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ ആവശ്യം ദെവഗൌഡയുടെ മുന്നില്‍ വെച്ചിരുന്നു. ഒടുവില്‍ സോണിയാഗാന്ധി കൂടി അഭ്യര്‍ഥിച്ചതോടെയാണ്‌ മുന്‍ പ്രധാനമന്ത്രി മത്സരിക്കാന്‍ സമ്മതിച്ചത്. നാളെ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. 

Contact the author

Web Desk

Recent Posts

National Desk 1 day ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More
National Desk 1 day ago
National

പിടിച്ചെടുത്ത കപ്പലിലെ ജീവനക്കാരെ കാണാന്‍ ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ക്ക് അനുമതി നല്‍കി ഇറാന്‍

More
More
National Desk 1 day ago
National

'ഇനി വെടിവയ്പ്പ് വീടിനുളളില്‍' ; സല്‍മാന്‍ ഖാന് മുന്നറിയിപ്പുമായി അന്‍മോല്‍ ബിഷ്‌ണോയ്‌

More
More
National Desk 2 days ago
National

'കാശി വിശ്വനാഥ ക്ഷേത്രത്തില്‍ ഡ്യൂട്ടിയിലുളള പൊലീസുകാര്‍ക്ക് കാവിയും രുദ്രാക്ഷവും'; ഉത്തരവ് വിവാദം

More
More
National Desk 2 days ago
National

ബിജെപിക്കാര്‍ ആദ്യം സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പഠിക്കട്ടെ - ഖാര്‍ഗെ

More
More
National Desk 3 days ago
National

വിലക്കയറ്റവും തൊഴിലില്ലായ്മയുമാണ് ബിജെപിയുടെ 10 വര്‍ഷത്തെ സംഭാവന- പി ചിദംബരം

More
More