പൂക്കാരൻ - സലീം ഷെരീഫ്

Painting by Jan Matson

ഇരുണ്ടാൽ കറുപ്പും

വെളുത്താൽ വെളുപ്പും-

കോർക്കാൻ ആവതില്ലാതെ

നൂലിൽ പൂ-

കോർക്കുകയായിരുന്നയാൾ.


പൂ കോർക്കെ,

മാലകൾ ചെന്നെത്തുന്ന

ഇടങ്ങൾ ഓർക്കെ,

മലമ്പാതയെ മേച്ചേ-

പോകുന്ന ജീപ്പിൽ

മാതാവിന്റെ പടത്തേ-

തൂങ്ങുന്ന പൂമാല 

കുണ്ടിലും കുഴിയിലും 

ജമന്തി കുലുക്കി 

മണം പരത്തുന്നു.


നോക്കുമ്പോൾ 

ജീപ്പിന്റെ പിൻ സീറ്റിൽ

പൂക്കാരനിരിക്കുന്നു

ഈശോ മിശിഹാ 

വണ്ടിയോടിക്കുന്നു.

പലതും മിണ്ടുന്നതിനിടക്ക്

മോശം വഴി ചൂണ്ടി 

ഈശോ പറയുന്നു:


'കണ്ടില്ലേ സ്വർഗ്ഗത്തേക്കുള്ള വഴി

കുണ്ടും കുഴിയും നിറഞ്ഞതാണ്.'


ചിരിച്ച് തീർന്നതും

മരിച്ച് പോയതോർത്തയാൾ

നിലത്തേക്ക് വീണു.

പൂക്കൾ ചിതറി

ജമന്തികൾ 

കണ്ണിനെ മറച്ചു.


മരിച്ചുപോയ 

അയാളൊരു 

പൂവായിരുന്നു.

Contact the author

Saleem Shareef

aji aziz
3 years ago

Nannayittund... Br Aji Aziz .

0 Replies

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More