ലോക്സഭാ തെരഞ്ഞെടുപ്പിന്റെ വിവി പാറ്റ് നശിപ്പിക്കാന്‍ ഉത്തരവ്; തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവാദത്തില്‍

ഡല്‍ഹി: കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ വിവി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ ഉത്തരവിട്ട കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ നടപടി വിവാദത്തില്‍. സാധാരണഗതിയില്‍ ഒരു വര്‍ഷമെങ്കിലും സൂക്ഷിച്ചു വെക്കേണ്ട വിവി പാറ്റ് സ്ലിപ്പുകള്‍ ചട്ടവിരുദ്ധമായി നശിപ്പിച്ചതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നാരോപിച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി.

വിവരാവകാശ നിയമ പ്രകാരം നല്‍കിയ ചോദ്യത്തിന് മറുപടിയായി ഡല്‍ഹി തെരഞ്ഞെടുപ്പു കമ്മീഷണറാണ് വിവി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചതായ വിവരങ്ങള്‍ പുറത്തുവിട്ടത്. സെപ്തംബര്‍ 23 നാണ് ഇതുസംബന്ധിച്ച ഉത്തരവ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പു കമ്മീഷനുകള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു കമ്മീഷനുകള്‍ക്കും നല്‍കിയത്. ഇതനുസരിച്ച് പലയിടങ്ങളിലും വിവി പാറ്റ് സ്ലിപ്പുകള്‍ ഇതിനകം തന്നെ നശിപ്പിച്ചു കഴിഞ്ഞതായാണ് ഡല്‍ഹി തെരഞ്ഞെടുപ്പു കമ്മീഷണറുടെ മറുപടിയിലൂടെ വ്യക്തമാകുന്നത്. രാജ്യവ്യാപകമായി വിവി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിച്ചതെന്തിനാണ് എന്ന ചോദ്യത്തിന് തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ മറുപടി നല്‍കിയിട്ടില്ല.

കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നിരവധി കേസുകള്‍ കോടതികളില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിവി പാറ്റ് സ്ലിപ്പുകളെ സംബന്ധിച്ച വിവരങ്ങള്‍ കോടതികളില്‍ സമര്‍പ്പിക്കേണ്ട ചുമതല വിവിധതലത്തിലുള്ള തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്കുണ്ട്. ഇതിനിടയിലാണ് ചട്ടവിരുദ്ധമായി വിവി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കാന്‍ ധൃതിപിടിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍ വിവിധ സംസ്ഥാന, കേന്ദ്രഭരണ പ്രദേശങ്ങളിലെ തെരഞ്ഞെടുപ്പു കമ്മീഷനുകളോട് ആവശ്യപ്പെട്ടത്.

കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍റെ ഈ നീക്കം സംശയമുളവാക്കുന്നതാണ്. വിവി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കപ്പെട്ടത് കാരണം ഇനി ഇത് സംബന്ധിച്ച കേസുകള്‍ കോടതികള്‍ക്ക് തീര്‍പ്പാക്കാന്‍ കഴിയാത്ത സാഹചര്യമാണ് സംജാതമായിരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പല ബൂത്തുകളിലും വോട്ടര്‍മാരുടെ എണ്ണത്തെക്കാള്‍ കൂടുതല്‍ വിവി പാറ്റ് സ്ലിപ്പുകള്‍ ഉണ്ടായിരുന്നതായി ആരോപണമുയര്‍ന്നിരുന്നു. ഇത് സംബന്ധിച്ച് കേസുകളും കോടതികളില്‍ നിലവിലുണ്ട്. ഈ കേസുകളുടെ ഭാവിയും അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ചട്ടവിരുദ്ധമായി വിവി പാറ്റ് സ്ലിപ്പുകള്‍ നശിപ്പിക്കാന്‍, ധൃതിപിടിച്ച് കേന്ദ്ര തെരഞ്ഞെടുപ്പു കമ്മീഷന്‍  നടത്തിയ നീക്കത്തിനുപിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് വിവിധ പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു. എന്നാല്‍ ഇത് സംബന്ധിച്ച് പ്രതികരിക്കാന്‍ തെരഞ്ഞെടുപ്പു കമ്മീഷന്‍ ഇതുവരെ തയ്യാറായിട്ടില്ല.

Contact the author

News Desk

Recent Posts

National Desk 7 hours ago
National

പളളിക്കുനേരെ 'അമ്പെയ്ത്' വിവാദത്തിലായ ബിജെപി സ്ഥാനാര്‍ത്ഥിയെ തളളിമാറ്റി വോട്ടര്‍ ; വീഡിയോ വൈറല്‍

More
More
National Desk 1 day ago
National

നാഗാലാന്‍ഡിലെ 6 ജില്ലകളിലെ ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിച്ചെന്ന് റിപ്പോര്‍ട്ട്

More
More
National Desk 1 day ago
National

ലോകത്തിലെ ഏറ്റവും വലിയ പാമ്പിന്‍റെ ഫോസില്‍ ഗുജറാത്തില്‍ കണ്ടെത്തി

More
More
National Desk 1 day ago
National

ഭീമ കൊറേ​ഗാവ് കേസ്: ഷോമ സെന്‍ ജയില്‍മോചിതയായി

More
More
National Desk 1 day ago
National

ബേബി ഫുഡില്‍ ഉയര്‍ന്ന അളവില്‍ പഞ്ചസാര; നെസ്‌ലെക്കെതിരെ അന്വേഷണം

More
More
National Desk 1 day ago
National

പോളിംഗിനിടെ ബംഗാളില്‍ അക്രമം; ടിഎംസിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കത്തിച്ച നിലയില്‍

More
More