ടിയാനെന്മെൻ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 30 വര്‍ഷം

ജനാധിപത്യ അവകാശങ്ങൾക്ക് വേണ്ടി പ്രക്ഷോഭം നടത്തിയതിന് ചൈനീസ് ഭരണകൂടം പതിനായിരക്കണക്കിന് യുവാക്കളെയും വിദ്യാർത്ഥികളെയും കൂട്ടക്കൊല ചെയ്തിട്ട് ഇന്നേക്ക് മുപ്പത് വർഷം. കൊറോണ വൈറസ് നിയന്ത്രണങ്ങൾ ലംഘിച്ചുകൊണ്ട് ആയിരങ്ങളാണ് മെഴുകുതിരി ജ്വാലകളുമായി ഹോങ്കോങ്ങിലെ തെരുവുകളിലും പാര്‍ക്കുകളിലും നിറഞ്ഞത്. ടിയാനെന്മെൻ കൂട്ടക്കൊലയുടെ വാർഷികത്തിന് ഒത്തുകൂടാൻ പോലും സ്വാതന്ത്ര്യമില്ലാത്ത രാജ്യമായി ചൈന ഇന്ന് മാറിയിരിക്കുന്നു. എന്നാല്‍ എല്ലാ വര്‍ഷവും ഹോങ്കോങ്ങുകാര്‍ ഈ ദിവസത്തെ ഓര്‍ത്തെടുക്കാറുണ്ട്. വിവാദമായ ചൈനീസ്‌ ദേശീയ സുരക്ഷാ നിയമം ഹോങ്കോങ്ങിലും അടിച്ചേല്‍പ്പിച്ചതോടെ ഒരു പക്ഷെ,  ഹോങ്കോങ്ങിലെയും അവസാനത്തെ ചൈനീസ് വിരുദ്ധ പ്രതിഷേധമായിരിക്കാം ഇതെന്ന് കരുത്തുന്നവര്‍ ഏറെയാണ്‌.

ടിയാനെന്മെൻ ചത്വരത്തിലെ പ്രക്ഷോഭം

1989 ഏപ്രിൽ 15-നും ജൂൺ നാലിനുമിടയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് ചൈനയില്‍ വ്യാപകമായ പ്രക്ഷോഭം നടന്നു. വിദ്യാര്‍ത്ഥികളായിരുന്നു മുന്‍നിരയില്‍ ഉണ്ടായിരുന്നത്. ജനാധിപത്യം അല്ലെങ്കില്‍ മരണം എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യം. പ്രകടനത്തെ ചൈനയിലെ ഏകാധിപത്യ കമ്യൂണിസ്റ്റ് ഭരണകൂടം തങ്ങളോടുള്ള വെല്ലുവിളിയായി ഏറ്റെടുത്തു. 1989 ജൂൺ 4-ന്  ബീജീങ്ങിലെ ടിയാനെന്മെൻ സ്ക്വയറിൽ സംഘടിച്ച വിദ്യാര്‍ഥികള്‍ക്കു നേരെ ടാങ്കുകളും യന്ത്രത്തോക്കുകളുമായി സൈന്യം പാഞ്ഞടുത്തു. സൈനിക ടാങ്കിന് മുന്നില്‍ ഒറ്റയ്ക്ക് നിന്ന് നേരിടുന്ന ഒരു യുവാവിൻറെ ചിത്രം മാത്രമാണ് പിന്നീട് അവശേഷിച്ചത്.

കൊല്ലപ്പെട്ടവരുടെ യഥാര്‍ത്ഥ കണക്കുപോലും ഇന്നും ലഭ്യമല്ല. 241 ആളുകള്‍ എന്ന് ചൈനീസ് കമ്യുണിസ്റ്റ് പാർട്ടിയും ഭരണകൂടവും പറയുമ്പോള്‍ കൊല്ലപ്പെട്ടവർ 10,000 ത്തിലേറെ വരുമെന്ന് അനൗദ്യോഗിക റിപ്പോർട്ടുകളുണ്ട്. ചൈനയില്‍ ജനാധിപത്യം എന്നത് ഇപ്പോഴും ഒരു മരീചികയായിപ്പോലും അവശേഷിക്കുന്നില്ല.

ചൈനയിൽ ജനാധിപത്യം സ്ഥാപിക്കണമെന്നാവശ്യപെട്ട് 1989-ൽ നടന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളെകുറിച്ചുള്ള വാർത്തകൾക്കും ചിത്രങ്ങൾക്കും രാജ്യത്ത് കടുത്ത നിയന്ത്രണം ഇപ്പോഴും തുടരുന്നു. 2008 ജൂലൈ 23-ന് ചൈനയുടെ തലസ്ഥാനമായ ബീജീങ്ങിൽ നിന്നിറങ്ങുന്ന 'ബീജീങ്ങ് ന്യൂസ്' എന്ന പ്രമുഖ ദിനപത്രത്തിൽ വന്ന ഒരു ചിത്രത്തിൻറെ പേരിൽ പത്രത്തിനെതിരെ സർക്കാർ കടുത്ത നടപടി എടുത്തു,1989-ലെ വിദ്യാർത്ഥി സമരത്തിൽ വെടിയേറ്റ ഒരാളെ മൂന്ന് ചക്രവാഹനത്തിനു പിന്നിലിരുത്തി കൊണ്ട്പോവുന്ന പടമാണ് പത്രം പ്രസിദ്ധീകരിച്ചത്.

ലോകത്തിലേത്തന്നെ ഏറ്റവും വലിയ മൂന്നാമത്തെ നഗരചത്വരമാണ് ടിയാനൻമെൻ. 880മീ നീളവും 550മീ വീതിയുമുള്ള ഈ ചത്വരത്തിന്റെ വിസ്തീർണ്ണം 440,000 ച.മീ (109ഏക്കർ) ആണ്.

Contact the author

International Desk

Recent Posts

International

ചരിത്രത്തിലാദ്യമായി മിസ് യൂണിവേഴ്‌സ് മത്സരത്തില്‍ പങ്കെടുക്കാൻ അനുമതി നൽകി സൗദി അറേബ്യ

More
More
International

യുഎസിൽ ചരക്കുകപ്പലിടിച്ച് കൂറ്റന്‍ പാലം തകര്‍ന്നു

More
More
International

യുഎന്‍ രക്ഷാസമിതി ഗാസ വെടിനിര്‍ത്തല്‍ പ്രമേയം പാസാക്കി; അമേരിക്ക വിട്ടുനിന്നു

More
More
International

റിയാദില്‍ ലോകത്തിലെ ആദ്യ 'ഡ്രാഗണ്‍ ബാള്‍ തീം പാര്‍ക്ക്' ഒരുങ്ങുന്നു

More
More
International

ഈ ബീച്ചുകളില്‍ നിന്നും കല്ല് പെറുക്കിയാല്‍ രണ്ട് ലക്ഷം പിഴ

More
More
International

മോസ്കോയിൽ ഭീകരാക്രമണം: 60 പേർ കൊല്ലപ്പെട്ടു, 145 പേര്‍ക്ക് പരിക്ക്

More
More