ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിലെ പോളിങ് അവസാനിച്ചു. എ.എ.പി അധികാരത്തില്‍ തിരിച്ചെത്തുമെന്ന വ്യക്തമായ സൂചനയാണ് ആദ്യ എക്സിറ്റ് പോൾ ഫലങ്ങൾ നല്‍കുന്നത്. ആകെയുള്ള 70 സീറ്റുകളിൽ എ.എ.പിക്ക് 53 മുതൽ 57 സീറ്റ് വരെ ലഭിക്കുമെന്ന് ന്യൂസ് എക്സ് എക്സിറ്റ് പോൾ ഫലം പ്രവചിക്കുന്നു. എന്നാല്‍, 44 സീറ്റുകള്‍ എ.എ.പി-ക്കും 26 സീറ്റുകൾ ബിജെപിക്കും ലഭിക്കുമെന്നാണ് ടൈംസ് നൌ പ്രവചിച്ചത്. 54–59 സീറ്റുകൾ നേടി കേജ്രിവാൾ സർക്കാർ അധികാരം നിലനിർത്തുമെന്നാണ് പീപ്പിൾസ് പൾസിന്റെ പ്രവചനം. കോണ്‍ഗ്രസിന് കാര്യമായ നേട്ടമുണ്ടാക്കാന്‍ കഴിയുമെന്ന് ആരും പ്രവചിക്കുന്നില്ല.
ശൈത്യമായതിനാല്‍ മന്ദഗതിയിലാണ് വോട്ടിങ് ആരംഭിച്ചത്. ആകെ 58 ശതമാനം പേര് വോട്ട് രേഖപ്പെടുത്തി. പോളിങ് ശതമാനത്തിലുണ്ടായ കുറവ് പോലും ആംആദ്മി പാർട്ടിക്ക് വ്യക്തമായ മുൻതൂക്കം നൽകുന്നുവെന്ന സൂചനയാണ് പുറത്തുവരുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 70-ൽ 67 സീറ്റുകളും നേടിയാണ് എ.എ.പി അധികാരം നിലനിര്‍ത്തിയത്.
മറ്റു പ്രധാനപ്പെട്ട എക്സിറ്റ് പോൾ ഫലങ്ങൾ:
റിപ്പബ്ലിക് ടിവി
- എഎപി 48-61
- ബിജെപി 9-21
- കോണ്‍ഗ്രസ് 0-1
സുദര്ശന് ന്യൂസ്
- എഎപി 40-45
- ബിജെപി 24-28
- കോണ്‍ഗ്രസ് 2-3
ഇന്ത്യ ന്യൂസ്
- എഎപി 53-57
- ബിജെപി 11-17
- കോണ്‍ഗ്രസ് 0-2
ടിവി9 ഭാരത് വര്‍ഷ്-സിസെറെ
- എഎപി 54
- ബിജപി 15
- കോണ്‍ഗ്രസ് 1
ന്യൂസ് എക്സ്
- എഎപി 53-57
- ബിജെപി 11-17
- കോണ്‍ഗ്രസ് 0-2
ഇന്ത്യ ടിവി
- എഎപി 44
- ബിജെപി 26
- കോണ്‍ഗ്രസ് 0