ഗുരുവായൂരില്‍ വിവാഹം നടത്താം, അനുമതി 50 പേര്‍ക്ക്

തിരുവനന്തപുരം: ലോക്ക് ഡൌണ്‍ ഇളവുകളുടെ ഭാഗമായി ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹം നടത്താന്‍ ആനുമതി. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനം കൊവിഡ്‌ അവലോകന യോഗത്തിനു ശേഷം വിശദീകരിച്ചത്. വിവാഹം കൊവിഡ്‌ പ്രതിരോധ ചട്ടങ്ങള്‍ക്ക് വിധേയമായി മാത്രമേ നടത്താന്‍ പാടുള്ളൂ. ആകെ 50 പേര്‍ക്ക് പങ്കെടുക്കാം. വരന്റെയും വധുവിന്റെയും ബന്ധുക്കളും പുരോഹിതരുമുള്‍പ്പെടെ 50 പേര്‍ക്കാണ് അനുമതി.

നേരത്തെ കൃസ്ത്യന്‍ വിവാഹങ്ങള്‍ക്ക് മാത്രമേ ആരാധനാലയങ്ങളില്‍ അനുമതി നല്‍കിയിരുന്നുള്ളൂ. ലോക്ക് ഡൌണ്‍ മൂന്നാം ഘട്ടത്തില്‍ 20 പേര്‍ക്ക് മാത്രം പങ്കെടുക്കാനായിരുന്നു അനുമതി. ലോക്ക് ഇളവുകള്‍ ഉദാരമാക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോള്‍ ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വിവാഹത്തിന് അനുമതി നല്‍കിയിരിക്കുന്നത്. ആരാധനാലയങ്ങള്‍ വിശ്വാസികള്‍ക്ക് തുറന്നുകൊടുക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്. ഇളവുകളുടെ ഭാഗമായി ഇതും വൈകാതെ അനുവദിക്കുമെന്നാണ് ലഭിക്കുന്ന സൂചന. 

Contact the author

Web Desk

Recent Posts

Web Desk 11 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 1 day ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 1 day ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 2 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 3 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More