ബിജെപി-ക്കെതിരെ തമിഴ് സിനിമാസംഘടനകൾ

തെന്നിന്ത്യൻ സൂപ്പർതാരം വിജയ്-യുടെ ഷൂട്ടിം​ഗ് ലൊക്കേഷനില്‍ ബിജെപി നടത്തിയ പ്രതിഷേധത്തിനെതിരെ തമിഴ് സിനിമാസംഘടനകൾ. ഷൂട്ടിം​ഗ് തടസ്സപ്പെടുത്തുന്ന പ്രതിഷേധങ്ങളെ ശക്തമായി നേരിടുമെന്ന് സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ എഫ്.ഇ.എഫ്.എസ്.ഐ വ്യക്തമാക്കി. സിനിമയിൽ രാഷ്ട്രീയം കളിക്കാൻ അനുവദിക്കില്ലെന്ന് തമിഴ് ഫിലിം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷനും ചെന്നൈയിൽ അറിയിച്ചു.

കഴിഞ്ഞ ദിവസം നെയ് വേലിയിൽ മാസ്റ്റേഴ്സ് എന്ന ചിത്രത്തിന്റെ ഷൂട്ടിം​ഗ് നടക്കുന്ന സ്ഥലത്താണ് ബിജെപി പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചത്. നെയ്‌വേലിയിലെ ലിഗ്നൈറ്റ് കോർപ്പറേഷൻ പ്ലാന്‍റിലാണ് ഷൂട്ടിംഗ് നടക്കുന്നത്. പ്രദേശത്ത് ഷൂട്ടിംഗ് അനുവദിക്കില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു. ഷൂട്ടിം​ഗ് നിർത്തിവെക്കാനും ഇവർ ആവശ്യപ്പെട്ടു. സംഭവം നടക്കുമ്പോൾ വിജയ് ലൊക്കേഷനിൽ ഉണ്ടായിരുന്നു.

ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്‍ത് വിട്ടതിന് പിന്നാലെയാണ് ബിജെപിക്കാരുടെ പ്രതിഷേധം. 30 മണിക്കൂര്‍ നീണ്ടുനിന്ന ചോദ്യംചെയ്യലിന് ശേഷമാണ് ലൊക്കേഷനിലേക്ക് വിജയ് തിരികെ എത്തിയത്. വിജയ്-ക്കൊപ്പം  ഭാര്യ സംഗീതയെയും ആദായനികുതി വകുപ്പ് ഉദ്യാേഗസ്ഥർ ചോദ്യം ചെയ്തിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 3 months ago
Politics

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങിൽ പങ്കെടുക്കണോ എന്ന് കോൺ​ഗ്രസ് തീരുമാനിക്കട്ടെയെന്ന് മുസ്ലിംലീ​ഗ്

More
More
News 4 months ago
Politics

ഗവർണർ ഇന്ന് കാലിക്കറ്റ് സർവകലാശാലയില്‍; ശക്തമായ പ്രതിഷേധം തുടരുമെന്ന് എസ് എഫ് ഐ

More
More
Web Desk 6 months ago
Politics

2 സീറ്റ് പോര; ലീഗിന് ഒരു സീറ്റിനുകൂടി അര്‍ഹതയുണ്ട് - പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 7 months ago
Politics

പുതുപ്പള്ളി മണ്ഡലം 53 വർഷത്തെ ചരിത്രം തിരുത്തും: എം വി ഗോവിന്ദൻ

More
More
News Desk 7 months ago
Politics

സാധാരണക്കാർക്ക് ഇല്ലാത്ത ഓണക്കിറ്റ് ഞങ്ങള്‍ക്കും വേണ്ടെ - വി ഡി സതീശൻ

More
More
News Desk 8 months ago
Politics

'വികസനത്തിന്റെ കാര്യത്തില്‍ 140ാം സ്ഥാനത്താണ് പുതുപ്പള്ളി' - വി ശിവന്‍കുട്ടി

More
More