ബജറ്റ് ഫാന്‍റസിയും ആവര്‍ത്തനവും: രമേശ്‌ ചെന്നിത്തല

സംസ്ഥാന ധനമന്ത്രി തോമസ്‌ ഐസക്കിന്‍റ ബജറ്റ് കഴിഞ്ഞ ബജറ്റിന്‍റെ ആവര്‍ത്തനം മാത്രമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. ബജറ്റിനോട് പ്രതികരിച്ചു കൊണ്ട് തിരുവനന്തപുരത്ത്  മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. അടങ്കല്‍ തുകയില്‍ 30% കുറവ് വരുത്തിയ ധനമന്ത്രി, നിരവധി പുതിയ പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടുമുണ്ട്. ഇത് തമ്മില്‍ പൊരുത്തമില്ല. അതുകൊണ്ടുതന്നെ ഫാന്‍റസി ബജറ്റാണിതെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച പല പദ്ധതികളും ഇതുവരെ നടപ്പാക്കിയിട്ടില്ല. കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ച ഇടുക്കി, വയനാട്, കുട്ടനാട് പദ്ധതികള്‍ക്ക്  ഇതുവരെ പണം നല്‍കിയിട്ടില്ല. ഇത്തവണയും പ്രഖ്യാപനമുണ്ട്. പണം കണ്ടെത്താതെ പദ്ധതികള്‍ പ്രഖ്യാപിക്കുന്നത് കൊണ്ടാണ് ഫാന്‍റസി  ബജറ്റെന്ന് വിശേഷിപ്പിച്ചത്.

തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് കഴിഞ്ഞ ബജറ്റില്‍ 200 കോടി രൂപ നല്‍കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ നല്‍കിയിട്ടില്ല. ഇത്തവണയും 200 കോടി രൂപ അനുവദിച്ചിട്ടുണ്ട്. തെക്കുവടക്ക് ജലപാത എല്ലാ വര്‍ഷവും പ്രഖ്യാപിക്കാറുള്ളതാണ്. ഒരിക്കലും നടക്കാറില്ല. തീരദേശ വികസനത്തിന് 2000  കോടി കഴിഞ്ഞ തവണയും ഇത്തവണയും ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്. ഒന്നും നടന്നിട്ടില്ല. വയനാട് കാപ്പിയെ ബ്രാന്‍ഡ്‌ ചെയ്യുമെന്ന് കഴിഞ്ഞ തവണ പ്രഖ്യാപിച്ചിരുന്നു. ആ കാപ്പി കുടിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല കളിയാക്കി. സംസ്ഥാനം നേരിടുന്ന സാമ്പത്തിക മാന്ദ്യം നേരിടാന്‍ ഒരു നടപടിയും ധനമന്ത്രി തോമസ്‌ ഐസക്ക് അവതരിപ്പിച്ച ബജറ്റിലില്ലെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

Contact the author

Web Desk

Recent Posts

Web Desk 22 hours ago
Keralam

പിണറായി ഒരു സംഘി മുഖ്യമന്ത്രിയാണോയെന്ന് കമ്മ്യൂണിസ്റ്റുകാർക്ക് തന്നെ സംശയമാണ് - കെ മുരളീധരന്‍

More
More
Web Desk 1 day ago
Keralam

സിപിഎമ്മല്ല, കോണ്‍ഗ്രസാണ് ജയിക്കേണ്ടത്- നാസര്‍ ഫൈസി കൂടത്തായി

More
More
Web Desk 2 days ago
Keralam

മോദിയെന്ന വൈറസിനെ രാജ്യത്ത് നിന്ന് അടിയന്തരമായി നീക്കം ചെയ്യണം- പ്രകാശ്‌ രാജ്

More
More
Web Desk 2 days ago
Keralam

രാഹുല്‍ ഗാന്ധിക്കെതിരായ അധിക്ഷേപ പരാമര്‍ശം; പി വി അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കോണ്‍ഗ്രസ്

More
More
Web Desk 3 days ago
Keralam

'24 മണിക്കൂറിനുളളില്‍ വാര്‍ത്താസമ്മേളനം വിളിച്ച് മാപ്പുപറയണം'; കെ കെ ശൈലജയ്ക്ക് വക്കീല്‍ നോട്ടീസയച്ച് ഷാഫി പറമ്പില്‍

More
More
Web Desk 4 days ago
Keralam

പ്രശ്‌നങ്ങള്‍ തുറന്നുപറയുന്നവരെ സഖാവാക്കുന്നു- മുസ്ലീം ലീഗിനെതിരെ ഉമര്‍ ഫൈസി മുക്കം

More
More