പെരുന്നാള്‍ - എന്‍.പി. ചന്ദ്രശേഖരന്‍

നാളുകളുണ്ട്,

പെരുന്നാളുകളത്രേ

പെരുമയുള്ള നാളുകൾ!


അവ

കാലത്തെ

കൊണ്ടുപോകും,


വെറുംനാളുകളത്രയും

പെരുന്നാളുകളാകുന്ന

നിറഞ്ഞ കാലത്തേയ്ക്ക്.


പെരുന്നാളിന്റെ

പെരുംപൊരുൾ 

വചനം പറയുന്നു:


“വിരുന്നിന്റെ കാലത്തും

നമുക്കു വിശന്നിരിക്കാനാകും

മനുഷ്യരുടെ മക്കളായി;


“നേടലിന്റെ കാലത്തും

നമുക്കു കൊടുക്കാനാകും

മണ്ണിന്റെ മക്കളായി;


“ഭോഗത്തിന്റെ കാലത്തും

നമുക്കു ത്യജിക്കാനാകും

ത്യാഗത്തിന്റെ മക്കളായി;


“അസത്യത്തിന്റെ കാലത്തും

നമുക്കു ജീവിക്കാനാകും

സത്യത്തിന്റെ മക്കളായി;


“അനീതിയുടെ കാലത്തും

നമുക്കു നടക്കാനാകും

നീതിയുടെ മക്കളായി;


“അന്യതയുടെ കാലത്തും

നമുക്കു ചേരാനാകും

കരുതലിന്റെ മക്കളായി;


“ശൂന്യതയുടെ കാലത്തും

നമുക്കു പ്രാർത്ഥിക്കാനാകും 

ദൈവത്തിന്റെ മക്കളായി!”


വെറും നാളുകൾ

നമ്മെ

വി‍‍ഴുങ്ങാതിരിക്കട്ടെ;

പെരുന്നാളുകൾ

നമ്മെ

നയിക്കുമാറാകട്ടെ!

Contact the author

N P Chandrasekharan

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More