ജാമിഅ വിദ്യാർഥി ആസിഫ്​ തൻഹയെ ഡൽഹി പൊലീസ്​ അറസ്റ്റ് ചെയ്തു

പൗരത്വ സമരവുമായി ബന്ധപ്പെട്ട് ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥികളുടെ അറസ്റ്റ് തുടരുന്നു. പൗരത്വ സമരത്തി‍​​ന്‍റെ നേതൃനിരയിലുണ്ടായിരുന്ന ജാമിഅ കോഓഡിനേഷന്‍ കമ്മിറ്റി അംഗവും ഡല്‍ഹിയില എസ്.ഐ.ഒ നേതാവുമായ ആസിഫ് ഇഖ്ബാല്‍​ തൻഹയെയാണ് ഡൽഹി പൊലീസ്​ സ്​പെഷ്യൽ സെൽ അറസ്​റ്റ്​ ചെയ്​തത്. കലാപ കേസുകളിൽ അറസ്റ്റിലാകുന്ന മൂന്നാമത്തെ ജാമിയ വിദ്യാർത്ഥിയാണ് ആസിഫ്.

നിയമ വിരുദ്ധമായ പ്രവർത്തനങ്ങളിലേർപ്പെടുന്നത്​ തടയൽ നിയമമനുസരിച്ചാണ്​ ആസിഫ്​ തൻഹക്കെതിരെയുള്ള നടപടി. പൊലീസ് നേരത്തേ ചോദ്യംചെയ്തു വിട്ടയച്ച ജാമിഅയിലെ വിദ്യാര്‍ഥി നേതാവാണ് അദ്ദേഹം. തൻഹക്ക്​ പുറമെ ചാന്ദ്​ ബാഗിൽ നിന്ന്​ ശദബ്​ എന്നയാളെയും സ്​പെഷ്യൽ സെൽ അറസ്​റ്റ്​ ചെയ്​തിട്ടുണ്ട്​. ജാമിഅ സമര സമിതിയില്‍ ആസിഫിനൊപ്പം ഉണ്ടായിരുന്ന ഗവേഷക വിദ്യാര്‍ഥി സഫൂറ സര്‍ഗാറിനെയും പൂര്‍വ വിദ്യാര്‍ഥി ശഫീഉര്‍റഹ്മാനെയും അറസ്​റ്റ്​ ചെയ്ത് യു.എ.പി.എ ചുമത്തി തിഹാര്‍ ജയിലില്‍ അടച്ചിരിക്കുകയാണ്​.

ജാമിയ കോർഡിനേഷൻ കമ്മിറ്റി അംഗമായ ആസിഫ് ഇഖ്ബാൽ കലാപത്തിന് ഗൂഢാലോചന നടത്തിയെന്നാണ് ആരോപണം. പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള സമരങ്ങൾ സംഘടിപ്പിച്ചതിലും കലാപത്തിലും പങ്കുണ്ടെന്നും ഇയാളുടെ മൊബൈലിൽ നിന്ന് ചില രേഖകൾ കണ്ടെത്തിയതായും പൊലീസ് പറയുന്നു. 

Contact the author

National Desk

Recent Posts

National Desk 22 hours ago
National

ഇത്തവണ ബിജെപി 150 സീറ്റുകളിലൊതുങ്ങും- രാഹുല്‍ ഗാന്ധി

More
More
National Desk 1 day ago
National

വീണ്ടും മോദി അധികാരത്തില്‍ വന്നാല്‍ എല്ലാ സംസ്ഥാനങ്ങളിലും മണിപ്പൂര്‍ ആവര്‍ത്തിക്കും- പരകാര പ്രഭാകര്‍

More
More
Web Desk 1 day ago
National

'ഇതാണ് ഞങ്ങളുടെ രാഷ്ട്രീയം' ; വയനാട്ടില്‍ ഐഎന്‍എല്ലിന്റെ പച്ചക്കൊടി ഉയര്‍ത്തി ബൃന്ദാ കാരാട്ട്

More
More
National Desk 1 day ago
National

സന്യാസം സ്വീകരിക്കാൻ 200 കോടിയുടെ സ്വത്ത് ദാനം ചെയ്ത് ഗുജറാത്തി ദമ്പതികള്‍

More
More
National Desk 2 days ago
National

നരേന്ദ്രമോദി ബിജെപിക്ക് ബാധ്യതയാണ്- സുബ്രമണ്യന്‍ സ്വാമി

More
More
National Desk 3 days ago
National

ജുഡീഷ്യറിയുടെ വിശ്വാസ്യത തകര്‍ക്കാന്‍ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ശ്രമിക്കുന്നു; ചീഫ് ജസ്റ്റിസിന് മുന്‍ ജഡ്ജിമാരുടെ കത്ത്‌

More
More