അലന്‍-താഹ കേസ് കേരളത്തെ തിരിച്ചേല്‍പ്പിക്കണം. അമിത്ഷാക്ക് മുഖ്യമന്ത്രി കത്തെഴുതി

അലന്‍-താഹ കേസ് ഏറ്റെടുത്ത എന്‍ഐഎ നടപടി പുന:പ്പരിശോധിക്കണമെന്നും കേസ് കേരളത്തിന്നു കൈമാറണമെന്നും ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര ആഭ്യന്തരവകുപ്പ് മന്ത്രി അമിത്ഷാക്ക് കത്തെഴുതി. കത്തെഴുതിയതിനു ശേഷം മുഖ്യമന്ത്രി തന്നെയാണ് ഇക്കാര്യം നിയമസഭയെ അറിയിച്ചത്. പ്രതിപക്ഷ നേതാവിന്‍റെ ആവശ്യം കൂടി പരിഗണിച്ചാണ് അമിത്ഷാക്ക് കത്തെഴുതിയതെന്നും മുഖ്യമന്ത്രി പ്രത്യേകം എടുത്തുപറഞ്ഞു.

നയപ്രഖ്യാപനത്തിലെ നന്ദിപ്രമേയ ചര്‍ച്ചക്ക് മറുപടി പറയുന്ന വേളയിലാണ് മുഖ്യമന്ത്രി അമിത്ഷാക്ക് കത്തെഴുതിയ കാര്യം സഭയെ അറിയിച്ചത്. എന്‍ഐഎ ചട്ടത്തിലെ വകുപ്പ്  7 (ബി) പ്രകാരമാണ് കേരളം കേസ്സ് തിരികെ ആവശ്യപ്പെട്ടിരിക്കുന്നത്. കേസ് അന്വേഷിക്കാന്‍ കേരളം തയ്യാറാണ് എന്ന് കാണിച്ചാണ് കത്ത്. ഇനി ഇക്കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് കേന്ദ്രസര്‍ക്കാരാണെന്നും മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ഇതേ ആവശ്യം മുഖ്യമന്ത്രിക്കുമുന്‍പാകെ ഉന്നയിച്ചിരുന്നു. എന്നാല്‍ പ്രകോപിതനായ മുഖ്യമന്ത്രി പരിഹാസരൂപേണ അതിനെ തള്ളിക്കളയുകയാണ് ചെയ്തത്. ’’കേസ് ഒഴിവാക്കിത്തരാന്‍ അമിത്ഷാക്ക് മുന്നില്‍ കത്തുമായി പോണോ? എന്തൊരു താല്‍പ്പര്യം’’ എന്നായിരുന്നു ചെന്നിത്തലക്കുള്ള മുഖ്യമന്ത്രിയുടെ മറുപടി. ’’ഗവര്‍ണറുടെ കാലുപിടിക്കുന്നതിനെക്കാള്‍ നല്ലതല്ലേ’’ എന്ന് തിരിച്ചു കളിയാക്കിയ പ്രതിപക്ഷനേതാവ്  ‘’അമിത്ഷാക്ക് പൂച്ചെണ്ടുനല്‍കിയ അങ്ങേക്ക് ഈ ആവശ്യം ഉന്നയിച്ച് കത്തെഴുതുന്നതില്‍ എന്ത് തടസ്സമാണ് ഉള്ളത്’’ എന്നാണ്  മുഖ്യമന്ത്രിയോട് ചോദിച്ചത്.

ചൂടേറിയ ഈ കൊമ്പുകോര്‍ക്കലിനിടെ ‘’ഈ രണ്ടു കുട്ടികളെ ജയിലിട്ടിട്ട് താങ്കള്‍ക്കെന്തു കിട്ടാനാണെന്നും’’ ‘’എന്തിനാണ് ഇക്കാര്യത്തില്‍ ഇത്ര പിടിവാശി’’ എന്നും പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ചോദിച്ചിരുന്നു. അലന്‍-താഹ യുഎപിഎ കേസ് സംബന്ധിച്ച് നിയമസഭ പ്രക്ഷുബ്ദമായതിനു തൊട്ടു പിറ്റേന്ന് മുഖ്യന്ത്രി നടത്തിയ ഈ നിലപാട്മാറ്റത്തെ  പൊതുവില്‍ ആഹ്ലാദത്തോടെയാണ് സഭ സ്വീകരിച്ചത്. കഴിഞ്ഞ ദിവസം പ്രതിപക്ഷ ഉപനേതാവ് എം കെ മുനീറാണ്  അലന്‍-താഹ യുഎപിഎ കേസ് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നിയമസഭയില്‍ അടിയന്തിര പ്രമേയം കൊണ്ടുവന്നത്.ഇത് തള്ളിക്കളഞ്ഞ നടപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു.


Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

മുഖ്യമന്ത്രി മോദി ഭയം കൊണ്ടാണ് രാഹുല്‍ ഗാന്ധിയെ വിമര്‍ശിക്കുന്നത്- കെ സി വേണുഗോപാല്‍

More
More
Web Desk 6 hours ago
Keralam

കല്യാശ്ശേരിയിൽ സിപിഎം പ്രവര്‍ത്തകൻ ചെയ്ത കള്ളവോട്ട് അസാധുവാക്കുമെന്ന് കലക്ടർ

More
More
Web Desk 7 hours ago
Keralam

നവകേരള ബസ് ഇനി കോഴിക്കോട്- ബംഗളുരു റൂട്ടിലോടിയേക്കുമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 2 days ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 3 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More