മോദി വേണ്ടി വന്നാൽ താജ് മഹല്‍ വില്‍ക്കാനും മടിക്കില്ല: രാഹുല്‍ ഗാന്ധി

പൊതുമേഖലാ സ്ഥാപനങ്ങളെല്ലാം വിറ്റുതുലയ്ക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി വേണ്ടി വന്നാൽ താജ് മഹലും വില്‍ക്കാന്‍ മടിക്കില്ലെന്ന് രാഹുല്‍ ഗാന്ധി. ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘മനുഷ്യവിഭവശേഷിയിൽ ചൈനയെ നേരിടാൻ കെൽപുള്ള ഏക രാജ്യം ഇന്ത്യയാണ്. അതു സാധ്യമാക്കാൻ പക്ഷേ, യുവാക്കൾക്കു തൊഴില്‍ നല്‍കണം. യുവാക്കൾക്ക് പ്രതിവർഷം 2 കോടി തൊഴിൽ വാഗ്ദാനം ചെയ്ത് 2014 ൽ അധികാരത്തിലേറിയ മോദി ഇപ്പോൾ അതേക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല’- രാഹുല്‍ ഗാന്ധി പറഞ്ഞു.

ദേഹാസ്വാസ്ഥ്യം മൂലം കോൺഗ്രസ് പ്രസിഡന്റ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ ആയതിനാല്‍ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഒരുമിച്ചാണ് പ്രചാരണത്തിന് ചുക്കാന്‍ പിടിക്കുന്നത്. തൊഴിലില്ലായ്മ, വിലക്കയറ്റം എന്നിവയുൾപ്പെടെ രാജ്യം നേരിടുന്ന പ്രശ്നങ്ങളെക്കുറിച്ചു മൗനം പാലിക്കുന്ന മോദിക്ക് ആത്മപ്രശംസയിൽ മാത്രമാണു ശ്രദ്ധയെന്നു പ്രിയങ്ക പറഞ്ഞു.

Contact the author

Web Desk

Recent Posts

National Desk 3 hours ago
National

പഴയതോ പുതിയതോ അല്ല, എനിക്കെന്റെ ഇന്ത്യയെ തിരികെ വേണം- കപില്‍ സിബല്‍

More
More
National Desk 5 hours ago
National

മഹാരാഷ്ട്രയിലെ ഏക കോണ്‍ഗ്രസ് എം പി അന്തരിച്ചു

More
More
National Desk 6 hours ago
National

സച്ചിൻ പൈലറ്റും അശോക് ഗെഹ്ലോട്ടും ഒന്നിച്ചുനിന്ന് ബിജെപിയെ തോൽപ്പിക്കും; പ്രശ്‌നങ്ങൾ പരിഹരിച്ചെന്ന് കോൺഗ്രസ്

More
More
National Desk 7 hours ago
National

അരിക്കൊമ്പന്റെ ആക്രമണം; പരിക്കേറ്റ കമ്പം സ്വദേശി മരിച്ചു

More
More
National Desk 1 day ago
National

വേണ്ടിവന്നാല്‍ ഗുസ്തി താരങ്ങളെ വെടിവയ്ക്കുമെന്ന് മുന്‍ വിജിലന്‍സ് മേധാവി; എവിടേക്കാണ് വരേണ്ടതെന്ന് ബജ്‌റംഗ് പൂനിയയുടെ ചോദ്യം

More
More
National Desk 1 day ago
National

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റുകള്‍ നേടും - രാഹുല്‍ ഗാന്ധി

More
More