അബ്ബാസ് കിയറസ്തമിയുടെ ഹൈക്കു. വിവ: അനിൽകുമാർ തിരുവോത്ത്

ഒന്ന്:

ഹിമപാതം

ഹിമപാതം

ഹിമപാതം

പകൽ കൊഴിഞ്ഞു

വീണ്ടും ഹിമപാതം

രാത്രി.


രണ്ട്:

ഒരു വെള്ളക്കുതിര

മഞ്ഞിലൂടെ വന്നു

മഞ്ഞിൽത്തന്നെ

അപ്രത്യക്ഷമായി.


മൂന്ന്:

മഞ്ഞിൽ പഥികന്റെ

കാൽപ്പാട്

അതൊരു ദൗത്യയാത്രയോ?

തിരികെ വരുമോ

ഇതുവഴി?


നാല്:

ഒരു പ്രാവിന്റെ

തൂവെള്ള

വെൺമേഘത്തിൽ

അലിഞ്ഞേ പോയ്-

ഒരു ഹിമപാത ദിനം.


അഞ്ച്:

നിരത്തോരത്തെ

തൊട്ടാവാടിയെ

ഒരു തുടിതാളം

ഭയപ്പെടുത്തി

അവ ഇനിയും

സ്വയം പ്രകാശിപ്പിക്കുമോ..?


ആറ്:

ഒരു നിലാരാത്രിയിൽ

നൂറു വിധേയ ഭടർ

ബാരക്കിലേയ്ക്ക്

വിപ്ലവ സ്വപ്നങ്ങൾ!


ഏഴ്:

തലനരച്ച വൃദ്ധ

ചെറിക്കൂമ്പ് കാൺകെ:

"എന്റെ വൃദ്ധവാസന്തം

ആഗതം...?"

Contact the author

Anilkumar Thiruvoth

Recent Posts

Poetry

കഥാർസിസ് - ബിനു എം പള്ളിപ്പാട്

More
More
Web Desk 2 years ago
Poetry

സാഹിര്‍ പറയുന്നു: ബോംബ് എവിടെ വീണാലും മുറിവേല്‍ക്കുന്നത് ആത്മാവിനാണ്- കെ പി എ സമദ്

More
More
Web Desk 2 years ago
Poetry

ചിത്രപ്പണിയൊട്ടുമില്ലാത്ത ആ ഒറ്റ വാക്ക്- ശിഹാബുദ്ധീൻ വെളിയങ്കോട്

More
More
Mehajoob S.V 2 years ago
Poetry

രോഹിത് വെമുല പറയുന്നു- എസ് വി മെഹ്ജൂബ്

More
More
Sathya Raj 2 years ago
Poetry

വെളുത്ത ഒരു നിഴലിനെക്കുറിച്ച്- സി സത്യരാജന്‍

More
More
Dr. Azad 2 years ago
Poetry

അത്രമേല്‍ നിശ്ശബ്ദരായ ഒരു തലമുറയാണ് നാം- ഡോ. ആസാദ്

More
More