ഇസ്രായേലിലെ ചൈനീസ് അംബാസഡർ മരിച്ച നിലയില്‍

ഇസ്രായേലിലെ ചൈനീസ് അംബാസഡറെ ടെൽ അവീവിന് വടക്കുള്ള അദ്ദേഹത്തിന്‍റെ അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തി. അസാധാരണമായി ഒന്നുമില്ലെന്നാണ് പ്രാഥമികാന്വേഷണത്തിന്‍റെ വെളിച്ചത്തില്‍ ഇസ്രയേൽ പോലീസ് പറയുന്നത്. 57 കാരനായ ഡു വിയെ ഈ വര്‍ഷം ഫെബ്രുവരിയിലാണ് ഇസ്രയേലില്‍ അംബാസഡറായി എത്തുന്നത്. അതിനു മുന്‍പ് അദ്ദേഹം ഉക്രൈനിലായിരുന്നു.

ടെൽ അവീവിന്‍റെ നഗരപ്രാന്തമായ ഹെർസ്‌ലിയയിലാണ് അദ്ദേഹം ഒറ്റയ്ക്ക് താമസിച്ചിരുന്നത്. 'പതിവ് നടപടിക്രമത്തിന്റെ ഭാഗമായി പോലീസ് എല്ലാ സാധ്യതയും അന്വേഷിക്കുന്നുണ്ട്' എന്ന് ഇസ്രായേലി പോലീസ് വക്താവ് റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് പറഞ്ഞു. സ്വാഭാവിക കാരണങ്ങളാൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അദ്ദേഹം മരിച്ചതെന്ന് ഇസ്രായേലിലെ പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

ഫെബ്രുവരി 15 ന് അദ്ദേഹം ഇസ്രായേലിൽ എത്തിയപ്പോൾ കൊറോണ വൈറസ് നിയന്ത്രണങ്ങളുടെ ഭാഗമായി രണ്ടാഴ്ച ഡു വിയെ ഐസൊലെഷനില്‍ ആയിരുന്നു. 'ചരിത്രത്തിൽ, ഒന്നിലധികം തവണ ഇത്തരം പകര്‍ച്ചാവ്യാധികള്‍ ലോകത്തിന്‍റെ പല ഭാഗങ്ങളില്‍നിന്നും ഉണ്ടായിട്ടുണ്ട്. എന്നാലിപ്പോള്‍, അന്നൊന്നും ഉണ്ടാകാത്തവിധം ലോകം ചൈനയെ ബാലിയാടാക്കുകയാണെന്ന്' അദ്ദേഹം അവസാനമായി ഇസ്രയേൽ പത്രമായ മക്കോർ റിഷോണിന് നൽകിയ അഭിമുഖത്തിൽ അഭിപ്രായപ്പെട്ടിരുന്നു.


Contact the author

International Desk

Recent Posts

International

ഹമാസ് തലവന്റെ മക്കളും പേരക്കുട്ടികളും ഇസ്രായേല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടു

More
More
International

'ദൈവകണം' കണ്ടെത്തിയ ഭൗതികശാസ്ത്രജ്ഞന്‍ പീറ്റര്‍ ഹിഗ്‌സ് അന്തരിച്ചു

More
More
International

റഫ ആക്രമിക്കാനുളള ദിവസം കുറിച്ചുകഴിഞ്ഞു, ഉടന്‍ അത് സംഭവിക്കും- നെതന്യാഹു

More
More
International

ഒരു ഇസ്രായേല്‍ എംബസിയും ഇനി സുരക്ഷിതമായിരിക്കില്ലെന്ന് ഇറാൻ

More
More
International

ഇസ്രായേല്‍ ഗാസയില്‍ വംശഹത്യ ആരംഭിച്ചിട്ട് ആറ് മാസം

More
More
International

കോവിഡിനേക്കാള്‍ വലിയ മഹാമാരി ; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

More
More