സജീസജീവൻ പ്രദീപിന്റെ കവിതാ പംക്തി മുസ് രിസ് പോസ്റ്റ് അഭിമാനത്തോടെ ആരംഭിക്കുകയാണ്. കവിയെ കുറിച്ച്, അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച്, അതിന്റെ ഭാവിയെ കുറിച്ച് കവി തന്നെ എഴുതുന്ന ഏറ്റവും സംക്ഷിപ്തവും കാവ്യാത്മകവുമായ ഈ കുറിപ്പ് വായനക്കൊരു മുഖവുരയാവട്ടെ !സജീവൻ പ്രദീപിന്റെ
കവിതാ പംക്തി മുസ് രിസ് പോസ്റ്റ്
അഭിമാനത്തോടെ ആരംഭിക്കുകയാണ്.
കവിയെ കുറിച്ച്,
അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച്,
അതിന്റെ ഭാവിയെ കുറിച്ച്
കവി തന്നെ എഴുതുന്ന
ഏറ്റവും സംക്ഷിപ്തവും
കാവ്യാത്മകവുമായ
ഈ കുറിപ്പ് വായനക്കൊരു മുഖവുരയാവട്ടെ !
കവിതയുടെ 'ദുർ' നടത്തങ്ങളിലൂടെ രാവും പകലും കടന്നുപോവുന്നൊരാൾ
- സജീവന്‍ പ്രദീപ്
വായനക്കാരുടേതാവുന്നില്ല ഒരു കവിതയും,
അത് കവിയുടേത് മാത്രമായി തുടരേണ്ടതുണ്ട്,
ജിജ്ഞാസകളുടെ ബഹുസ്വരതകളിലൂടെ,
വായന എഴുത്തിനേക്കാൾ അധ്വാനകരമാവേണ്ടതുണ്ട്
എന്ന പരിപൂർണ്ണ ബോധ്യത്തിലും
ബോധത്തിലും എഴുതുന്നു
മറന്നു പോവുന്ന ജീവിതങ്ങളിലേക്ക്
തിരിച്ചു വെച്ചിരിക്കുന്ന ഒരു കാവ്യദർശിനി
കവിതയുടെ
അരികുപക്ഷം,
വ്യത്യസ്തയുടെ ഭാഷ / ബിംബ / ശൈലി /
എന്നീ മുള്ളുവേലികളിലൂടെ
നിരന്തരം കടന്നുപോവുകയും
മുറിവേൽക്കുകയും ചെയ്യുന്നു,
കവിതയിൽ ജീവിതമുണ്ട്
ജീവിതത്തിൽ കവിതയില്ല ,
പതിറ്റാണ്ടുകൾക്ക് ശേഷം,
ഏതെങ്കിലും,
കവിതയിലെ ദുർനടത്തക്കാർ
എന്റെ കവിതകൾ, തേടി പിടിക്കും,
വായിക്കും
എന്ന പൂർണ്ണ വിശ്വാസത്തോടെ
കവിതയിലിടപ്പെടുന്നു