പേപ്പര്‍ സ്‌ട്രോ അത്ര 'എക്കോ ഫ്രണ്ട്‌ലി' അല്ല !

പാരിസ്ഥിതിക പ്രശ്നങ്ങള്‍ ചൂണ്ടികാണിച്ച് പ്ലാസ്റ്റിക്‌ സ്ട്രോ ഒഴിവാക്കി എക്കോ ഫ്രെണ്ട്ലി പേപ്പര്‍, ബാംബൂ സ്ട്രോകളാണ് ഇന്ന് നാം  ഉപയോഗിക്കുന്നത്. സത്യത്തില്‍ എക്കോ ഫ്രെണ്ട്ലി എന്ന് കരുതി നമ്മള്‍ ഉപയോഗിക്കുന്ന ഇവ സുരക്ഷിതമാണോ? ഫുഡ് അഡിറ്റീവ്സ് ആന്റ് കണ്ടാമിനന്‍സ് (Food Additives and Contaminants) എന്ന ജേണലിലെ ഒരു ലേഖനത്തില്‍ ഇതിനെ പറ്റി വിശദമായി പറയുന്നുണ്ട്. 

പേപ്പര്‍ സ്ട്രോകളില്‍ വിഷാംശമുണ്ടെന്നും അവ അപകടകാരികളാണെന്നുമാണ് പഠനം വ്യക്തമാക്കുന്നത്. ഇതില്‍ വിഘടിക്കാത്ത രാസപദാര്‍ത്ഥങ്ങള്‍ (Forever Chemicals) അടങ്ങിട്ടുണ്ട്. 39 ബ്രാന്‍റുകളിലായാണ് പഠനം നടത്തിയത്. അതില്‍ 27 എണ്ണത്തിലും ഈ രാസപദാര്‍ഥം കണ്ടെത്തി. കൂടാതെ പേപ്പര്‍ സ്ട്രോയില്‍ ഫോര്‍ എവര്‍ കെമിക്കലില്‍ ഉള്‍പ്പെടുന്ന പിഎഫ്എഎസും ഉണ്ട്. പേപ്പറും വെള്ളവും തമ്മില്‍ പ്രവര്‍ത്തിക്കാതിരിക്കാനാണ് ഇത്തരം രാസപദാര്‍ത്ഥങ്ങള്‍ ഉപയോഗിക്കുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക    

ദിവസവും പിഎഫ്എഎസ് അടങ്ങിയ അനവധി വസ്തുകള്‍ നമ്മള്‍ ഉപയോഗിക്കുന്നുണ്ട്. വസ്ത്രങ്ങൾ, ലെതര്‍, പേപ്പര്‍, നോണ്‍ സ്റ്റിക് കുക്ക് വെയര്‍, ഷാംപൂ, നെയില്‍ പോളിഷ്, കണ്ണില്‍ ഉപയോഗിക്കുന്ന മേക്കപ്പ് പ്രൊഡക്ട്സ്, പെയിന്റ്സ്, വയര്‍ ഇന്‍സുലേഷന്‍ എന്നീ സാധനങ്ങളില്‍ ഈ രാസപദാര്‍ത്ഥമുണ്ട്. പിഎഫ്എഎസ് ശരീരത്തിലെത്തിയാല്‍ വന്ധ്യത, ഗര്‍ഭിണികളില്‍ ബിപി, വൃക്ക സംബന്ധമായ രോഗങ്ങള്‍, ടെസറ്റികുലാര്‍ ക്യാന്‍സര്‍ എന്നിവയ്ക്ക് കാരണമാകും. കൂടാതെ രോഗ പ്രതിരോധ ശക്തിയെ കുറയ്ക്കുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Environment

ഇന്ത്യൻ മഹാസമുദ്രം കൂടുതല്‍ 'ചൂടാകുന്നു' ; വരാനിരിക്കുന്നത് വന്‍ ദുരന്തമെന്ന് റിപ്പോര്‍ട്ട്

More
More
Web Desk 1 month ago
Environment

അരളിപ്പൂവിന് ക്ഷേത്രങ്ങളില്‍ നിയന്ത്രണമേർപ്പെടുത്തി ദേവസ്വം ബോർഡ്

More
More
Web Desk 11 months ago
Environment

കാലാവസ്ഥാ വ്യതിയാനം: കടന്നുപോയത് ലോകത്തിലെ ഏറ്റവും ചൂടേറിയ ദിവസം

More
More
Web Desk 1 year ago
Environment

അഞ്ചാം പാതിരക്ക് ശേഷം ക്രൈം ത്രില്ലറുമായി മിഥുന്‍ മാനുവല്‍; ജയറാം നായകന്‍

More
More
Environment 1 year ago
Environment

ചെടികള്‍ കരയും സംസാരിക്കും- പുതിയ പഠനം

More
More
Web Desk 1 year ago
Environment

ദിലീഷ് പോത്തന് യുഎഇ ഗോള്‍ഡന്‍ വിസ

More
More