വാളയാറില്‍ ഇന്നലെ കുടുങ്ങിയവര്‍ക്ക് മാത്രം അടിയന്തര പാസ് നല്‍കണമെന്ന് ഹൈക്കോടതി

വാളയാര്‍ അതിര്‍ത്തിയില്‍ ഇന്നലയെത്തി കുടങ്ങിയവരെ  മാത്രം ലോക്‌ഡൗൺ മാനദണ്ഡങ്ങൾ പാലിച്ച് കേരളത്തിലേക്ക് പ്രവേശിക്കാൻ അനുമതി നൽകണമെന്ന് സംസ്ഥാന സർക്കാരിനു ഹൈക്കോടതി നിര്‍ദേശം നല്‍കി. എന്നാല്‍, ഇതര സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് മടങ്ങിവരുന്നവർ സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിച്ചേ മതിയാകൂ എന്നും, ഇത് കീഴ്‌വഴക്കമാക്കരുത്, പൊതുജനതാൽപര്യം കണ്ടില്ലെന്നു നടിക്കാനാവില്ല എന്നും കോടതി വ്യക്തമാക്കി. അതിര്‍ത്തിയില്‍ കുടുങ്ങിയ മലയാളികളുടെ ഹര്‍ജി പരിഗണിച്ച് ഇടക്കാല ഉത്തരവിറക്കുകയായിരുന്നു ഹൈക്കോടതി.

കേരളത്തിലേക്ക് മടങ്ങാൻ റജിസ്ട്രേഷൻ നിർബന്ധമാണെന്ന് സംസ്ഥാന സർക്കാർ ഹൈക്കോടതിയിലും ആവര്‍ത്തിച്ചു. നിലവില്‍ സംസ്ഥാനത്ത് കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെങ്കിലും പാസില്ലാതെ കടത്തിവിട്ടാല്‍ സര്‍ക്കാര്‍ ഇതുവരെ സ്വീകരിച്ച നിരീക്ഷണ സംവിധാനം തകരാൻ ഇടയാക്കും എന്നായിരുന്നു സര്‍ക്കാര്‍ വാദം. അതംഗീകരിച്ച കോടതി, നിലവില്‍ അവിടെ കുടുങ്ങിയവരെ മാത്രം പ്രവേശിപ്പിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു.

മനുഷ്യത്വപരമായ സമീപനമല്ല സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് എന്നും, വിദ്യാര്‍ത്ഥികള്‍ പ്രായമായവര്‍ ഗര്‍ഭിണികള്‍ അടക്കം അതിര്‍ത്തിയില്‍ കുടുങ്ങി കിടക്കുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. മാലിദ്വീപിൽ നിന്ന് ആളുകളെ കൊണ്ടുവന്നിട്ടും അയൽ സംസ്ഥാനങ്ങളിലുള്ളവരെ തിരിച്ചെത്തിക്കാൻ കഴിഞ്ഞില്ല എന്ന വിമര്‍ശവും ഉയര്‍ത്തി. തമിഴ്‍നാട്ടിൽ നിന്നും കർണാടകത്തിൽ നിന്നും നിർബന്ധിതമായി പോരേണ്ടി വന്ന അവര്‍ക്ക് ഭക്ഷണം അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പോലും നിഷേധിക്കുകയാണെന്നും ഹര്‍ജിക്കാര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍, അതിർത്തിയിൽ ഗൗരവതരമായ പ്രശ്നങ്ങളില്ല, മുൻകരുതൽ എടുത്തിട്ടുണ്ട് എന്ന് സർക്കാർ കോടതിയിൽ അറിയിച്ചു.

Contact the author

News Desk

Recent Posts

Web Desk 1 day ago
Keralam

നിമിഷപ്രിയയുടെ മോചന ചര്‍ച്ചയ്ക്കായി അമ്മ പ്രേമകുമാരി യെമനിലേക്ക്

More
More
Web Desk 1 day ago
Keralam

'സര്‍വ്വേകള്‍ എന്ന പേരില്‍ വരുന്നത് പെയ്ഡ് ന്യൂസ്'; തട്ടിക്കൂട്ടിയ കണക്കുകളെന്ന് മുഖ്യമന്ത്രി

More
More
Web Desk 2 days ago
Keralam

നല്ല കമ്മ്യൂണിസ്റ്റുകാര്‍ യുഡിഎഫിന് വോട്ടുചെയ്യും- വി ഡി സതീശന്‍

More
More
Web Desk 3 days ago
Keralam

'കെ കെ ശൈലജയ്‌ക്കൊപ്പം'; ഷാഫി പറമ്പിലിനെതിരായ എല്‍ഡിഎഫ് ആരോപണം അസംബന്ധം- കെ കെ രമ

More
More
Web Desk 3 days ago
Keralam

സൈബര്‍ ആക്രമണം; ഷാഫി പറമ്പിലിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി കെ കെ ശൈലജ

More
More
Web Desk 3 days ago
Keralam

സിവില്‍ സര്‍വ്വീസ് ഫലം പ്രഖ്യാപിച്ചു; 4-ാം റാങ്ക് മലയാളിയായ സിദ്ധാര്‍ത്ഥ് രാംകുമാറിന്

More
More