തമിഴ്നാട്ടിലെ റെഡ്സോണായ തിരവള്ളൂരിൽ നിന്നും എത്തിയ വിദ്യാർത്ഥികൾ ക്വാറന്റൈനിൽ പോകാതെ മുങ്ങി. കോട്ടയത്ത് എത്തിയ വിദ്യാർത്ഥികളാണ് സർക്കാർ നിർദ്ദേശം വകവെക്കാതെ മുങ്ങിയത്. കേരളത്തിൽ എത്തിയ 32 പേരിൽ 4 പേർമാത്രമാണ് ക്വാറന്റൈൻ സെന്ററിൽ എത്തിയത്. ഇവരെ കണ്ടെത്താൻ ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശ പ്രകാരം പൊലീസ് അന്വേഷണം ആരംഭിച്ചു.
അതിർത്തിയിലൂടെ അന്യ സംസ്ഥാനത്ത് നിന്ന് ആളുകളെ കടത്തിവിട്ട ആദ്യ ദിവസമാണ് ഇവർ കേരളത്തിൽ എത്തിയത്. വാളയാർ അതിർത്തികടന്നെത്തിയ ഇവർ എങ്ങോട്ട് പോയെന്ന് വിവരമില്ല. നാട്ടിലെത്തിയാൽ തദ്ദേശ സ്ഥാപനങ്ങളുമായും ആരോഗ്യ പ്രവർത്തകരുമായും ബന്ധപ്പെടണമെന്ന് ഇവർക്ക് നിർദ്ദേശം നൽകിയിരുന്നു. റെഡ് സോണിൽ നിന്ന് വരുന്നവരെ നേരിട്ട് ക്വാറന്റൈനിൽ പ്രവേശിപ്പിക്കാൻ രണ്ട് ദിവസം മുമ്പാണ് തീരുമാനിച്ചത്.