നാസർ ഫൈസി പറയുന്നത് തന്നെയാണ് കാലങ്ങളായി സംഘപരിവാറും പറയുന്നത് - എം ബി രാജേഷ്

കൊച്ചി: സിപിഎം മിശ്രവിവാഹങ്ങളെ പ്രോത്സാഹിപ്പിക്കുന്നുവെന്ന സമസ്ത യുവജന നേതാവ് നാസര്‍ ഫൈസി കൂടത്തായിയുടെ പരാമര്‍ശത്തില്‍ പ്രതികരിച്ച് മന്ത്രി എംബി രാജേഷ്. അത് അദ്ദേഹത്തിന്റെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ കണക്കാക്കുന്നുള്ളൂ എന്നാണ് രാജേഷിന്റെ പ്രതികരണം.

"ഈ ലോകവും സമൂഹവും ഇത്രയും മാറിയെന്നറിയാത്ത, അങ്ങേയറ്റം പിന്തിരപ്പരായ ആളുകൾ ഇപ്പോഴുമുണ്ട്. സങ്കുചിതവും പ്രതിലോമകരവുമായ മനോഭാവമുള്ളവരുടെ നിലപാടാണിത്. കാലങ്ങളായി സംഘപരിവാറും ലൗജിഹാദെന്ന പേരിൽ പറയുന്നത് ഇത് തന്നെയാണ്" രാജേഷ് പറഞ്ഞു. ഇത് സമസ്തയുടെ നിലപാടായി കാണാനാകില്ല. ഇത്തരത്തിലൊരു നിലപാട് സ്വീകരിക്കുന്ന സംഘടനയാണ് സമസ്തയെന്ന് തോന്നുന്നില്ല. കേരളത്തിൽ നവോത്ഥാന കാലം മുതൽ മിശ്രവിവാഹങ്ങള്‍ നടക്കുന്നുണ്ട്. ഇത് ഒരു വ്യക്തിയുടെ തലതിരിഞ്ഞ അഭിപ്രായമായിട്ടേ കാണുന്നുള്ളൂ. മിശ്രവിവാഹം ഭരണഘടന അംഗീകരിക്കുന്നുണ്ട്. ഇത്തരം വിവാഹം നടത്തിയതുകൊണ്ട് മതനിരാസം ആകണമെന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുസ്ലിം പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്താൻ സിപിഎമ്മും ഡിവൈഎഫ്ഐയും ശ്രമിക്കുന്നുണ്ട്. ഹിന്ദു -  മുസ്ലിം വിവാഹത്തെ മതേതരമായാണ് അവർ കരുതുന്നത്‌. ഇതിനെതിരെ മഹല്ല് കമ്മിറ്റികൾ ജാഗ്രത പാലിക്കണമെന്നായിരുന്നു നാസർ ഫൈസിയുടെ പരാമർശം. എന്നാല്‍ വിവാദമായതോടെ തട്ടിക്കൊണ്ടുപോകല്‍ അല്ല പ്രണയം നടിച്ച് വശത്താക്കുന്നു എന്നാണ് ഉദ്ദേശിച്ചതെന്ന് നാസർ ഫൈസി തിരുത്തി. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജനും ഇതിനെതിരെ പ്രതികരിച്ചിരുന്നു. അദ്ദേഹം തെറ്റിദ്ധാരണ കൊണ്ട് പറഞ്ഞതാകാമെന്നായിരുന്നു  ഇ പി യുടെ പ്രതികരണം. 

Contact the author

Web Desk

Recent Posts

Web Desk 5 hours ago
Keralam

പുരാവസ്തു തട്ടിപ്പ് കേസ്; കെ സുധാകരന്‍ രണ്ടാം പ്രതി

More
More
Web Desk 1 day ago
Keralam

'പൊലീസിന് പാര്‍ട്ടിയുടെ സമ്മര്‍ദ്ദമുണ്ട്'; നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് സിദ്ധാര്‍ത്ഥിന്റെ അച്ഛന്‍

More
More
News Desk 2 days ago
Keralam

മന്ത്രിമാര്‍ക്ക് മാസ ശമ്പളം കയ്യിൽ കിട്ടി; സര്‍ക്കാര്‍ ജീവനക്കാര്‍ ഇനിയും കാത്തിരിക്കണം

More
More
Muziriz Post 3 days ago
Keralam

സിദ്ധാര്‍ത്ഥന്റെ മരണം: മുഖ്യപ്രതിയടക്കം എല്ലാവരും പിടിയില്‍

More
More
Web Desk 4 days ago
Keralam

രാജ്യത്തുനിന്ന് വര്‍ഗീയത ഇല്ലാതാക്കാന്‍ കോണ്‍ഗ്രസിനു മാത്രമേ കഴിയൂ- രമേശ് ചെന്നിത്തല

More
More
Web Desk 4 days ago
Keralam

സിദ്ധാര്‍ത്ഥിന്റെ ദുരൂഹ മരണം; എസ് എഫ് ഐ നേതാക്കള്‍ കീഴടങ്ങി

More
More