ഒരുകാലത്ത് ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നു- കമല്‍ ഹാസന്‍

ചെന്നൈ: ഒരുകാലത്ത് താനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നെന്ന് നടന്‍ കമല്‍ ഹാസന്‍. സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിക്കാതിരുന്നത് തന്നെ നിരാശനാക്കിയിരുന്നെന്നും ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് ഉറച്ചുവിശ്വസിച്ചിരുന്നെന്നും നടന്‍ പറഞ്ഞു. ജീവിതത്തില്‍ എന്നും ഇരുട്ട് മാത്രമായിരിക്കില്ല, അതിനെ മറികടന്ന് വെളിച്ചം വരുമെന്നും  കഠിനാധ്വാനം ചെയ്താല്‍ വിജയിക്കാന്‍ സാധിക്കുമെന്നും കമല്‍ ഹാസന്‍ പറഞ്ഞു. ചെറുപ്പക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ആത്മഹത്യാ പ്രവണതയെക്കുറിച്ച് ചെന്നൈയില്‍ വിദ്യാര്‍ത്ഥികളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

'ചെറുപ്പത്ത് ഞാനും ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിട്ടുണ്ട്. 20-21 വയസില്‍. അന്ന് സിനിമയില്‍ വേണ്ടത്ര അവസരങ്ങള്‍ ലഭിച്ചിരുന്നില്ല. അതെന്നെ നിരാശനാക്കി. എന്നാല്‍ ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന് എനിക്കറിയാമായിരുന്നു. ജീവിതത്തില്‍ എല്ലാക്കാലവും ഇരുട്ട് മാത്രമായിരിക്കില്ല. വെളിച്ചവും കടന്നുവരും. കഠിനാധ്വാനം ചെയ്താല്‍ തീര്‍ച്ചയായും വിജയിക്കാന്‍ സാധിക്കും. ഇരുണ്ട കാലത്ത് ഭാവി ശോഭനമാക്കുന്ന സ്വപ്‌നങ്ങള്‍ കാണുക. മരണം ജീവിതത്തിലെ ഒരു അധ്യായമാണ്. അതിനെ തേടിപ്പോവരുത്. അത് വരുമ്പോള്‍ വരട്ടെ'- കമല്‍ ഹാസന്‍ പറഞ്ഞു. 

Contact the author

National Desk

Recent Posts

National Desk 4 hours ago
National

സെമി പോരാട്ടത്തില്‍ 'കൈ വഴുതി' കോണ്‍ഗ്രസ്; തെലങ്കാന പിടിച്ചെടുത്തു

More
More
National Desk 1 day ago
National

സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അത് തൊഴിലില്ലായ്മ നിരക്കില്‍ പ്രതിഫലിക്കുന്നില്ല - പി ചിദംബരം

More
More
Web Desk 1 day ago
National

തുടര്‍ച്ചയായി മൂന്നാം വര്‍ഷവും ഇന്ത്യയിലെ ഏറ്റവും സുരക്ഷിത നഗരമായി കൊല്‍ക്കത്ത

More
More
National Desk 1 day ago
National

രേവന്ത് റെഡ്ഡി നാളെ തെലങ്കാന മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

More
More
National Desk 2 days ago
National

ഒരു വർഷത്തിനുള്ളിൽ കെസിആർ വീണ്ടും മുഖ്യമന്ത്രിയാകും - BRS എംഎൽഎ

More
More
National Desk 2 days ago
National

അരവിന്ദ് കെജ്‌റിവാളിനെ ബിജെപിക്ക് ഭയമാണ്- ആം ആദ്മി പാര്‍ട്ടി

More
More