ലാഭത്തിലോടുന്ന എല്‍.ഐ.സിയും വില്‍പ്പനയ്ക്ക്

കൂടുതല്‍ പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരികള്‍ വില്‍ക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. അതിലൂടെ 2.1 ലക്ഷം കോടി രൂപയാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു. കേന്ദ്ര സര്‍ക്കാരിന് 100 ശതമാനം ഓഹരി പങ്കാളിത്തമുള്ള ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയുടെ ഓഹരികള്‍ പ്രാഥമിക ഓഹരി വില്‍പന (ഐ.പി.ഒ) വഴി വില്‍ക്കാന്‍ തീരുമാനമായി. ഐ.ഡി.ബി.ഐ ബാങ്കില്‍ കേന്ദ്ര സര്‍ക്കാരിനുള്ള ഓഹരികളും വില്‍ക്കും. ഈ നീക്കം സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കൂടുതല്‍ സാമ്പത്തിക അച്ചടക്കം കൊണ്ടുവരുമെന്ന് നിര്‍മ്മല സീതാരാമന്‍ ബജറ്റ് പ്രസംഗത്തിനിടെ പറഞ്ഞു.

സര്‍ക്കാറിന്‍റെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ളതും, ലാഭകരമായി പ്രവര്‍ത്തിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളില്‍ പ്രധാനപ്പെട്ടതാണ് എല്‍.ഐ.സി. 25 കോടി ഉപഭോക്താക്കളും, 31 ലക്ഷം കോടി രൂപ നിക്ഷേപ മൂല്യവുമുള്ള കമ്പനിയാണ് എല്‍.ഐ.സി. എല്‍.ഐ.സി. നിയമത്തില്‍ മാറ്റം വരുത്താതെ കേന്ദ്ര സര്‍ക്കാരിന് എല്‍.ഐ.സി-യുടെ ഓഹരികള്‍ വില്‍ക്കാന്‍ കഴിയില്ല.

Contact the author

National Desk

Recent Posts

Web desk 1 week ago
Economy

സ്വര്‍ണവില 54,000 കടന്നു; സര്‍വ്വകാല റെക്കോര്‍ഡിലേക്ക്

More
More
Web Desk 3 weeks ago
Economy

51,000-വും കടന്ന് സ്വര്‍ണ വില

More
More
Web Desk 3 weeks ago
Economy

'എന്റെ പൊന്നേ'; അരലക്ഷം കടന്ന് സ്വര്‍ണവില

More
More
Web Desk 1 month ago
Economy

സ്വര്‍ണ്ണവില അമ്പതിനായിരത്തിലേക്ക്; പവന് 800 രൂപ കൂടി

More
More
Web Desk 3 months ago
Economy

യുപിഐ ഇടപാടുകളില്‍ പുതിയ മാറ്റങ്ങൾ പ്രഖ്യാപിച്ച് ആര്‍ ബി ഐ

More
More
Web Desk 4 months ago
Economy

സ്വര്‍ണ്ണ വിലയില്‍ വൻ ഇടിവ് - പവന് 800 രൂപ കുറഞ്ഞു

More
More